
ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ
പദ്ധതിയെക്കുറിച്ചു പഠിക്കാൻ 40 രാഷ്ട്ര പ്രതിനിധികളുടെ സംഘം കൊച്ചിയിൽ
എത്തുന്നു. ഇന്റർനാഷനൽ സോളാർ അലയൻസിന്റെ ആഭിമുഖ്യത്തിലാണ് 40 രാജ്യങ്ങളുടെ അംബാസിഡര്മാരും ഹൈക്കമ്മീഷണര്മാരും അടങ്ങിയ സംഘം സിയാൽ
സന്ദർശനത്തിനെത്തുന്നത്. ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്തു 2015 ൽ
രൂപവത്ക്കരിച്ച ആഗോള സംഘടനയാണ് ഇന്റർനാഷൻൽ സോളാർ അലൈൻസ് (ഐ എസ് എ ).
74 രാജ്യങ്ങൾ ഇതിൽ അംഗങ്ങളാണ്. പരമാവധി രാജ്യങ്ങളിൽ സൗരോർജ്ജ പ്ലാന്റുകൾ
സ്ഥാപിച്ചു ഫോസിൽ ഇന്ധങ്ങളോടുള്ള ആശ്രയം കുറയ്ക്കുക ഇതിനായി മികച്ച മാതൃകകൾ
അന്വേഷിക്കുക . 2030 ഓടെ ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വലിയ തോതിൽ ഊർജം ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിലും സൗരോർജം
ഉപയുക്തമാക്കണമെന്ന ആശയം പ്രവർത്തികമാക്കിയ സിയാലിന്റെ മികച്ച മാതൃകയായി ഐ.എസ്എ. കാണുന്നു . സമാന പദ്ധതി മറ്റുരാജ്യങ്ങളിൽ നടപ്പാക്കാനായുള്ള സാധ്യത
ആരാഞ്ഞാണ് 40 രാഷ്ട്രങ്ങളുടെ പ്രതിനിധിയെ ഇന്റർനാഷനൽ സോളാർ അലയൻസ് സിയാലിൽ എത്തിക്കുന്നത്. നിലവിൽ 8 പ്ലാന്റുകളിലായി 40 മെഗാ വാട്ടിന്റെ മൊത്തം സ്ഥാപിതശേഷിയുണ്ട്. പ്രതിദിനം ശരാശരി 163 ലക്ഷം യൂണിറ്റ് വൈധ്യുതി ഇവ
ഉദ്പാദിപ്പിക്കുന്നു. 153 ലക്ഷം യൂണിറ്റാണ് സിയാലിന്റെ പ്രതിദിന ഊർജാവശ്യം.
Share your comments