<
  1. News

നേട്ടങ്ങളുടെ നെറുകയില്‍ വൈക്കം ക്ഷീര വികസന യൂണിറ്റ്

ക്ഷീര വികസന വകുപ്പിന്റെ എറണാകുളം മേഖലയിലെ ഏറ്റവും മികച്ച ക്ഷീര വികസന യൂണിറ്റായി വൈക്കം ക്ഷീര വികസന ഓഫീസിനെ തെരഞ്ഞെടുത്തതോടെ പ്രവര്‍ത്തന മികവില്‍ നേട്ടങ്ങളുടെ നെറുകയിലെത്തിയിരിക്കുകയാണ് വൈക്കം ക്ഷീര വികസന യൂണിറ്റും ഇവിടത്തെ ഒരു കൂട്ടം ക്ഷീര കര്‍ഷകരും.

KJ Staff

ക്ഷീര വികസന വകുപ്പിന്റെ എറണാകുളം മേഖലയിലെ ഏറ്റവും മികച്ച ക്ഷീര വികസന യൂണിറ്റായി വൈക്കം ക്ഷീര വികസന ഓഫീസിനെ തെരഞ്ഞെടുത്തതോടെ പ്രവര്‍ത്തന മികവില്‍ നേട്ടങ്ങളുടെ നെറുകയിലെത്തിയിരിക്കുകയാണ് വൈക്കം ക്ഷീര വികസന യൂണിറ്റും ഇവിടത്തെ ഒരു കൂട്ടം ക്ഷീര കര്‍ഷകരും. 2017- 2018 സാമ്പത്തികവര്‍ഷത്തെ പദ്ധതി നടത്തിപ്പിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം പാല്‍ ഉല്‍പ്പാദന വര്‍ദ്ധനവ് ഉണ്ടായതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി പ്രകാരം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 151.96 ലക്ഷം രൂപയും ജനകീയാസൂത്രണ പദ്ധതി പ്രകാരം 78.85 ലക്ഷം രൂപയും ചേര്‍ത്ത് ആകെ 230.81 ലക്ഷം രൂപാ ചെലവഴിക്കാനായി ഇതാണ് അവാര്‍ഡിലേക്ക് നയിച്ചത്. വൈക്കം ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആയി ഇരുപത് ക്ഷീരസംഘങ്ങളാണ് ഉള്ളത്. ഈ സംഘങ്ങളിലെ പാല്‍ സംഭരണവും വിപണനവും എഫ്.എസ്.എസ്.എ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനും ക്ഷീര സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ വര്‍ഷം പദ്ധതി തുകയുടെ ഗണ്യമായ വിഹിതം ചെലവഴിച്ചു.

ചെമ്മനത്തുകര, വൈക്കം ടൗണ്‍ എന്നിവിടങ്ങളിലെ ക്ഷീര സംഘങ്ങള്‍ക്ക് പുതിയ ഓഫീസ് മന്ദിരം, തോട്ടകം, കുടവെച്ചൂര്‍, ഉല്ലല, വല്ലകം എന്നീ നാല് ക്ഷീര സംഘങ്ങള്‍ക്ക് ആട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്, രണ്ട് സംഘങ്ങളുടെ മേല്‍ക്കൂര പുനര്‍നിര്‍മ്മിക്കുന്നതിനും വല്ലകം, ബ്രഹ്മമംഗലം എന്നീ രണ്ട് സംഘങ്ങളില്‍ ഇലക്ട്രോണിക് മില്‍ക്ക് അനലൈസര്‍ സ്ഥാപിച്ച് പാല്‍ പരിശോധന ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികള്‍ നടപ്പാക്കി. ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റിയുടെയും ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഇന്‍സെന്റീവ്, ഡയറി യൂണിറ്റ്, കിടാരി വിതരണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കി. കൂടാതെ 13 ഹെക്ടര്‍ സ്ഥലത്തു പുല്‍കൃഷി, ഒരു ഹെക്ടര്‍ സ്ഥലത്തു തരിശു കൃഷി, അസോള, ഫോഡര്‍ ട്രീ, ജലസേചനത്തിനു ധനസഹായം മുതലായവും ഒരുക്കി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ കര്‍ഷകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി ക്ഷീരവികസന ആഫീസര്‍ കെ മനോഹരന്‍ പറഞ്ഞു.

English Summary: kottayam

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds