കോട്ടയം സിവിൽ സ്റ്റേഷനിൽ തുമ്പൂർമുഴി മോഡൽ എയ്‌റോബിക് കമ്പോസ്റ്റർ സ്ഥാപിച്ചിട്ടുള്ള സ്ഥലം ബയോപാർക്കായി ജില്ലാ കളക്ടർ ഡോ. ബി. എസ്. തിരുമേനി പ്രഖ്യാപിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ ബയോപാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ശുചിത്വമിഷനാണ് ബയോപാർക്കിന്റെ തുടർപ്രവർത്തനങ്ങളുടെയും സംരക്ഷണത്തിന്റെയും ചുമതല. ബയോപാർക്ക് ഉദ്ഘാടനത്തെ തുടർന്ന് വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓഫീസുകളും പരിസരവും വൃത്തിയാക്കി.
ശുചിത്വമിഷൻ എ.ഡി.സി. ഫിലിപ്പ് ജോസഫ്, എ.ഡി.സി. (ജനറൽ) പി.എസ്. ഷിനോ, പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൾ റഷീദ്, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Photos - സിവിൽ സ്റ്റേഷനിലെ ബയോപാർക്കിന്റെ പ്രഖ്യാപനം ജില്ലാ കളക്ടർ ബി എസ് തിരുമേനി നിർവഹിക്കുന്നു.
സിവിൽ സ്റ്റേഷനിലെ ബയോപാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിർവഹിക്കുന്നു.
CN Remya Chittettu, #KrishiJagran
സിവിൽ സ്റ്റേഷനിൽ ബയോപാർക്കും
കോട്ടയം സിവിൽ സ്റ്റേഷനിൽ തുമ്പൂർമുഴി മോഡൽ എയ്‌റോബിക് കമ്പോസ്റ്റർ സ്ഥാപിച്ചിട്ടുള്ള സ്ഥലം ബയോപാർക്കായി ജില്ലാ കളക്ടർ ഡോ. ബി. എസ്. തിരുമേനി പ്രഖ്യാപിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ ബയോപാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി വൃക്ഷത്തൈ നട്ട് നിർവഹിച്ചു.
Share your comments