-
-
News
കൊട്ടിയൂര്‍ വൈശാഖോത്സവം: പ്രക്കൂഴം നടന്നു
ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വൈശാഖോത്സവത്തിന്റെ ആദ്യ ചടങ്ങായ പ്രക്കൂഴം ക്ഷേത്ര സന്നിധിയില്‍ നടന്നു. പ്രക്കൂഴത്തിന്റെ ഭാഗമായി ഉത്സവ ചടങ്ങിന്റെ തീയതി കുറിക്കലും അളവുകളും ചടങ്ങില്‍ നടന്നു.
ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വൈശാഖോത്സവത്തിന്റെ ആദ്യ ചടങ്ങായ പ്രക്കൂഴം ക്ഷേത്ര സന്നിധിയില്‍ നടന്നു. പ്രക്കൂഴത്തിന്റെ ഭാഗമായി ഉത്സവ ചടങ്ങിന്റെ തീയതി കുറിക്കലും അളവുകളും ചടങ്ങില്‍ നടന്നു.
വൈശാഖോത്സവ ചിട്ടകളും കര്‍മങ്ങളും അളവുകളും നിശ്ചയിക്കുന്ന ചടങ്ങാണ് പ്രക്കൂഴം. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ കുത്തോട് എന്ന സ്ഥാനത്തുവെച്ച് അടിയന്തിരയോഗ സാന്നിധ്യത്തില്‍ അവില്‍ അളവ്, അരിയളവ് എന്നീ ചടങ്ങുകള്‍ നടത്തി.
ക്ഷേത്രം ശ്രീകോവിലിന് മുന്നില്‍ നെല്ലളവ് ചടങ്ങ് സമുദായി ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തി. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രസന്നിധാനത്ത് ആയില്യാര്‍ കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തും മന്ദംചേരിയില്‍ അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ബാവലിപ്പുഴക്കരയില്‍ വച്ചും തണ്ണീര്‍കുടി ചടങ്ങും നടന്നു.
ഒറ്റപ്പിലാന്‍, കാടന്‍, പുറങ്കലയന്‍, കൊല്ലന്‍, ആശാരി എന്നീ സ്ഥാനികര്‍ ചേര്‍ന്നാണ് തണ്ണീര്‍കുടി ചടങ്ങ് നടത്തിയത്. അര്‍ധരാത്രി ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും ആയില്യാര്‍ കാവിലുമായി പ്രത്യേക ചടങ്ങുകള്‍ നടന്നു. ആചാരപ്രകാരം അനുവദിക്കപ്പെട്ട സ്ഥാനികര്‍ക്കല്ലാതെ മറ്റാര്‍ക്കും ആയില്യാര്‍ കാവിലെ പൂജയിലേക്ക് പ്രവേശനമില്ല. വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രമാണ് ആയില്യാര്‍ കാവില്‍ പൂജകളും ചടങ്ങുകളും ഉണ്ടായിരിക്കുക.
പ്രക്കൂഴത്തിലെ പ്രധാന ചടങ്ങായ സ്ഥാനികര്‍ക്കുള്ള പട്ടത്താനം സദ്യ മണത്തണയിലുള്ള കരിമ്പന ഗോപുരത്തില്‍ നടന്നു.
English Summary: Kottiyoor Vaishakhotsavam
Share your comments