കൊച്ചി: കോവിഡ് നിയന്ത്രങ്ങളിൽ നോമ്പുതുറ വിഭവങ്ങളുടെ വിപണിയ്ക്ക് തിരിച്ചടി.
നോമ്പിന്റെ ആരംഭത്തിൽ ഒന്നോ രണ്ടോ ദിവസം കച്ചവടം ലഭിച്ചിരുന്നു. പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ വിപണിയിൽ നിസ്സംഗത പ്രകടമായി
വൈകുന്നേരമാണ് നോമ്പുതുറയുടെ വഴിയോരക്കച്ചവടം തകൃതിയായി നടന്നിരുന്നത്. എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വൈകിട്ടത്തെ നിയന്ത്രണങ്ങൾ സർക്കാർ കർശനമാക്കി.
ഇതോടെ ആളുകൾ വീടുവിട്ടിറങ്ങാതായതാണ് കച്ചവടദി ബാധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. പഴങ്ങൾക്ക് പുറമെ ഉന്നക്കായ,സമോസ,കട്ട്ലറ്റ് ,ഈന്തപ്പഴം, കാരക്ക,തരിക്ക എന്നിവയാണ് നോമ്പുതുറക്കുന്നതിനായി ഏറിയ കൂറും ഉപയോഗിക്കുന്നത്.
ഇറാൻ, സൗദി, ഇൻഡനേഷ്യ, ചിലി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങളും വില്പനയ്ക്കായി എത്തിച്ചിരുന്നു.നിരവധി നാടൻ പഴങ്ങളും ഉൾപ്പെടെയുള്ളവ നോമ്പുതുറ വിപണിയിൽ മന്ദിപ്പ് ബാധിച്ചതോടെ വിറ്റു പോകാതെ ഇരിക്കുന്നു എന്നും ആവലാതിപ്പെടുന്നു.
Share your comments