കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരിയുമായും, ധനുക
അഗ്രിടെക് ലിമിറ്റഡിന്റെ സ്ഥാപക ചെയർമാൻ ആർ.ജി അഗർവാളുമായും കൃഷി
ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും, കൃഷി
ജാഗരൺ ഡയറക്ടർ ഷൈനി ഡൊമിനികും കൂടിക്കാഴ്ച നടത്തി. ഡിസംബർ 23 മുതൽ
29 വരെ നടക്കുന്ന ജയ് കിസാൻ ജയ് വിജ്ഞാൻ വാരത്തിന്റെ വിവിധ തലങ്ങൾ
ചർച്ച ചെയ്യുന്നതിനായാണ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയന്ത്രങ്ങൾ ഇനി വിരൽത്തുമ്പിൽ; ട്രാക്ടർന്യൂസ് വെബ്സൈറ്റുമായി കൃഷി ജാഗരൺ
രാജ്യത്തെ കോടിക്കണക്കിന് കർഷകരെ സഹായിക്കുന്ന പരിപാടിയാണിതെന്നും
ഇത് സംഘടിപ്പിച്ചതിന് കൃഷി ജാഗരണിനെ അഭിനന്ദിക്കുന്നതായും കൈലാഷ്
ചൗധരി പറഞ്ഞു. കർഷകർ സമൂഹത്തിന് നൽകുന്ന മഹത്തായ സംഭാവനകളെ
കുറിച്ച് മന്ത്രി വിശദീകരിച്ചു.
'ജയ് കിസാൻ ജയ് വിജ്ഞാൻ വാരം' എന്ന പ്രത്യേക പരിപാടി എല്ലാ കർഷക സമൂഹങ്ങൾക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനുമുള്ള ആദരവ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.ജി അഗർവാളും കൃഷി ജാഗരൺ ടീമിനെ അഭിനന്ദിക്കുകയും പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
ജയ് കിസാൻ ജയ് വിജ്ഞാൻ കാർഷിക മേഖലയിലെ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും കർഷകർക്കായി അവ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനായാണ് 'ജയ് കിസാൻ ജയ് വിജ്ഞാൻ വാരം' ആചരിക്കുന്നത്. ഇതിൽ 9 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രണ്ട് പൊതുപരിപാടി, 6 വെബിനാറുകൾ, ഒരു ഹൈബ്രിഡ് ഇവന്റ് എന്നിവയാണ് സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കാർഷിക വിഷയങ്ങളിൽ ഉപയോഗപ്രദമായ വിവരങ്ങൾ
നൽകാൻ ഈ പരിപാടി സഹായിക്കുന്നു. ഇതുകൂടാതെ, അഗ്രി ടെക് മേഖലയിലെ
നിരവധി ശാസ്ത്രജ്ഞരും വിദഗ്ധരും ഈ പരിപാടിയിൽ തങ്ങളുടെ അറിവുകൾ
പ്രേക്ഷകരുമായി പങ്കുവക്കുന്നുണ്ട്.
ഇന്ത്യൻ കർഷകരുമായി ആഴത്തിൽ ഇടപെട്ട്, കാർഷിക വ്യവസായത്തിൽ
ആധുനിക സാങ്കേതിക വിദ്യയുടെ സംയോജനത്തെ ശക്തമായി പിന്തുണച്ചിരുന്ന,
മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗിന്റെയും, അടൽ ബിഹാരി
വാജ്‌പേയിയുടെയും സംരംഭങ്ങളെ ഈ പരിപാടി അനുസ്മരിക്കും.
പരിപാടിയുടെ വിശദ വിവരങ്ങൾ
ഒന്നാം ദിവസം- ഡിസംബർ 23, 2021: (എ) ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വച്ച്
കൃഷി വകുപ്പുമായി സഹകരിച്ച്, കിസാൻ മേള (ഫിസിക്കൽ).
(ബി) 'കൃഷിയിലെ സാങ്കേതിക വിദ്യ' എന്ന വിഷയത്തിൽ വെബിനാർ
രണ്ടാം ദിവസം- ഡിസംബർ 24, 2021: 'കർഷകർക്കിടയിൽ സാമ്പത്തിക
സാക്ഷരതയുടെ ആവശ്യകത' എന്ന വിഷയത്തിൽ ലൈവ്
മൂന്നാം ദിവസം- ഡിസംബർ 25, 2021: കൃഷി ജാഗരണിന്റെ പുതിയ എഡിറ്റോറിയൽ
ടവറിന്റെ ഉദ്ഘാടനം: സീഡ് മദർ റാഹിബായി സോമ പോപ്പറെ (പത്മശ്രീ അവാർഡ്
ജേതാവ്)
'മാധ്യമരംഗത്ത് കാർഷിക മാധ്യമത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈബ്രിഡ് പ്രോഗ്രാം
നാലാം ദിവസം- ഡിസംബർ 26, 2021: 'കാർഷിക മേഖലയിലെ ജലക്ഷാമവും
വെല്ലുവിളികളും' എന്ന വിഷയത്തിൽ വെബിനാർ
അഞ്ചാം ദിവസം- ഡിസംബർ 27, 2021: 'കൃഷിയിൽ ഗുണമേന്മയുള്ള വിത്തുകളുടെ
പ്രാധാന്യം' എന്ന വിഷയത്തിൽ വെബിനാർ
ആറാം ദിവസം- ഡിസംബർ 28, 2021: 'കൃഷിയിൽ യന്ത്രവൽക്കരണം
ത്വരിതപ്പെടുത്തൽ" എന്ന വിഷയത്തിൽ വെബിനാർ
ഏഴാം ദിവസം- ഡിസംബർ 29, 2021: 'പോഷകാഹാരത്തിന്റെയും
സംരക്ഷണത്തിന്റെയും പ്രാധാന്യം" എന്ന വിഷയത്തിൽ ലൈവ്
Share your comments