-
-
News
കൃഷിജാഗരണ്‍ കിസാന്‍ ക്ലബ്ബിൻ്റെ കേരളത്തിലെ പ്രഥമ യൂണിറ്റ് നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു
കൃഷിജാഗരണ്‍ മാസികയുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ ആരംഭിച്ചിട്ടുള്ള കൃഷിജാഗരണ്‍ കിസാന്‍ ക്ലബ്ബിൻ്റെ കേരളത്തിലെ പ്രഥമ യൂണിറ്റ് നെടുവത്തൂരില്‍ ഏപ്രില്‍ 28ന് കൃഷി ഓഫീസര്‍ ഹരീഷ് ഉദ്ഘാടനം ചെയ്തു.
കൃഷിജാഗരണ്‍ മാസികയുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ ആരംഭിച്ചിട്ടുള്ള കൃഷിജാഗരണ്‍ കിസാന്‍ ക്ലബ്ബിൻ്റെ കേരളത്തിലെ പ്രഥമ യൂണിറ്റ് നെടുവത്തൂരില്‍ ഏപ്രില്‍ 28ന് കൃഷി ഓഫീസര്‍ ഹരീഷ് ഉദ്ഘാടനം ചെയ്തു. നെടുവത്തൂര്‍ വി.എഫ്.പി.സി.കെ വിപണി ഹാളില്‍ വെച്ചുനടന്ന ചടങ്ങില്‍ കൃഷി ജാഗരണ്‍ സൗത്ത് സോണ്‍ മേധാവി വി. ആര്‍. അജിത്കുമാര്‍, കൃഷി ജാഗരണ്‍ മലയാളം എഡിറ്റര്‍ സുരേഷ് മുതുകുളം, നെടുവത്തൂര്‍ സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് പ്രഭാകരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി കര്‍ഷകരും കൃഷിജാഗരണ്‍ പ്രവര്‍ത്തകരും ചടങ്ങിൽ പങ്കെടുത്തു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി, മാസികയിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും കര്‍ഷകരുടെ പ്രശ്നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിച്ച് പരിഹാരം കാണാനുള്ള സംവിധാനം.കര്‍ഷകരുടെ അറിവുകള്‍ പരസ്പരം കൈമാറുന്നതിനും, മികച്ച വളം, വിത്തുകള്‍ എന്നിവ കൈമാറുന്നതിനുമുള്ള സംവിധാനം, പ്രാദേശിക ചന്തകള്‍ ആരംഭിക്കുന്നതിനുള്ള കൂട്ടായ്മ. പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും, കൃഷി അറിവുകള്‍ നേടുന്നതിനുമായുള്ള ഫാം ടൂറുകള്‍ സംഘടിപ്പിക്കുക. വായ്പകള്‍, സര്‍ക്കാര്‍ സഹായം എന്നിവ ലഭ്യമാക്കുന്നതിനുള്ള കണ്ണിയായി പ്രവര്‍ത്തിക്കുക. കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം, സമ്പാദ്യം തുടങ്ങിയ മേഖലകളില്‍ അറിവു നല്‍കുക. ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക. ഒരു പഞ്ചായത്തില്‍ ഒന്ന്/മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ വാര്‍ഡില്‍ ഒന്ന് എന്ന നിലയില്‍ യൂണിറ്റുകള്‍ ആരംഭിക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ദേശ്യങ്ങള്‍.
English Summary: krishi jagran Kisan Club inauguration
Share your comments