1. News

കാര്‍ഷികസഭാ ക്രോഡീകരണം ഞാറ്റുവേല ചന്ത സമാപനം 5 ന്

ജില്ലയില്‍ കര്‍ഷകസഭകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ പ്രകാശനവും ഞാറ്റുവേലചന്തയുടെ സമാപനവും നാളെ (ജൂലൈ 5) രാവിലെ 11 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും.

KJ Staff

ജില്ലയില്‍ കര്‍ഷകസഭകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടിന്റെ പ്രകാശനവും ഞാറ്റുവേലചന്തയുടെ സമാപനവും നാളെ (ജൂലൈ 5) രാവിലെ 11 ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും.  കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ജില്ലാതല ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ഷകസഭയുടെ ക്രോഡീകരണ റിപ്പോര്‍ട്ടിന്റെ പ്രകാശനം അഡ്വ. കെ രാജന്‍ എം എല്‍ എ നിര്‍വഹിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും.

ജൂലൈ 5,6 ദിവസങ്ങളിലായി വിവധ സ്റ്റാളുകളുംടെ പ്രദര്‍ശനവും വില്‍പനയും നടക്കും. വിവധ വിഷയങ്ങളില്‍ സെമിനാറുകളും കൃഷിവിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും. സ്റ്റാളിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും ഞാറ്റുവേലയിലെ കൃഷിപരിപാലന മുറകള്‍ എന്ന വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. സി നാരായണ്‍കുട്ടിയും വിള ആരോഗ്യപരിപാലനം എന്ന വിഷയത്തില്‍  കാര്‍ഷിക സര്‍വകലാശാല റിട്ടേയര്‍ഡ് പ്രൊഫസര്‍ ഡോ. ജിം തോമസും നയിക്കും. കേരള വനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് മോഡറേറ്ററാകും. കാര്‍ഷിക സര്‍വകലാശാല, വി എഫ് പി സി കെ, കെ എഫ് ആര്‍ ഐ, ബി എല്‍ എഫ് ഒ ക്ലസ്റ്ററുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, വിവിധ സര്‍ക്കാര്‍ ഫാമുകള്‍, അംഗീകൃത നഴ്‌സറികള്‍ എന്നിവ ജൂലൈ 5, 6 ദിവസങ്ങളിലെ പ്രദര്‍ശനത്തിലും വില്‍പനയിലും പങ്കെടുക്കും.

English Summary: njattuvela chanda

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds