1. News

ചക്കയുടെ മൂല്യവര്‍ധനയ്ക്കുള്ള സാങ്കേതികവിദ്യാ പരീശീലനവുമായി കൃഷി വിജ്ഞാന കേന്ദ്രം

സംസ്ഥാന ഫലമായ ചക്കയുടെ മൂല്യവര്‍ധനയ്ക്കുള്ള സാങ്കേതിക വിദ്യാപരിശീലനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് സംരംഭകര്‍ക്കാണ് അഞ്ചുദിവസത്തെ പരിശീലനം നല്‍കിയത്.

Asha Sadasiv
jackfruit value added products
സംസ്ഥാന ഫലമായ ചക്കയുടെ മൂല്യവര്‍ധനയ്ക്കുള്ള സാങ്കേതിക വിദ്യാപരിശീലനം പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് സംരംഭകര്‍ക്കാണ് അഞ്ചുദിവസത്തെ പരിശീലനം നല്‍കിയത്.

ചക്കയിൽ നിന്ന്  ഉണ്ടാക്കാവുന്ന ഉൽപന്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്  പക്ഷേ അവശ്യവസ്തുക്കളുടെ ലഭ്യത വര്‍ഷത്തില്‍ മൂന്നുമാസമായി ചുരുങ്ങുന്നുവെന്നതാണ് ചക്കയുപയോഗിക്കുന്ന വ്യാവസായിക സംരംഭങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുള്ള പരിഹാരമാണ് ചക്കയുടെ ശാസ്ത്രീയ സംസ്‌കരണവും ശേഖരണവും. സീസണില്‍ പരമാവധി ചക്ക സംസ്‌കരിച്ച്‌ സൂക്ഷിക്കുന്നതിനുള്ള പരിശീലനമാണ് കെ.വി.കെയില്‍നിന്ന് സംരംഭകര്‍ക്ക് നല്‍കിയത്.

പച്ചയ്ക്കും പഴമായും ചക്ക സൂക്ഷിക്കുന്നതിനുള്ള നിര്‍ജലീകരണ വിദ്യയ്ക്കായിരുന്ന പരിശീലനത്തില്‍ പ്രാമുഖ്യം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ ചക്ക മുറിക്കുന്നതുമുതല്‍, അരിയുന്നതിനും, നിയന്ത്രിത പാകം ചെയ്യലും, നിര്‍ജലീകരണത്തിനുമെല്ലാമുള്ള പരിശീലനം പദ്ധതിയുടെ ഭാഗമായിരുന്നു. ഡ്രൈയര്‍, പാക്കിങ് സംവിധാനം എന്നിവയിലും പരിശീലനം നല്‍കി.. യൂണിറ്റ് ആരംഭിക്കുന്നതുവരെ എല്ലാവിധ സാങ്കേതിക പിന്തുണയും കെ.വി.കെ ലഭ്യമാക്കും. സംസ്‌കരിച്ചെടുത്ത ചക്കയുപയോഗിച്ച്‌ ഭക്ഷ്യോല്‍പന്നങ്ങളുണ്ടാക്കുന്നതിനുള്ള അവസരവും പരിശീലനത്തിനെത്തിയവര്‍ക്ക് ലഭിച്ചിരുന്നു.
English Summary: Krishi Vijan Kendra Training for value addition in Jackfruit products

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds