1. News

വീടുവയ്ക്കുന്നവർ ഇനി മരങ്ങൾ  നട്ടുപിടിപ്പിക്കണം 

എത്ര മനോഹരമായ വ്യവസ്ഥ അല്ലെ ? ഇത് കൃത്യമായി പാലിക്കപ്പെടുകയാണെങ്കിൽ നമ്മുടെ നാട് ഹരിതാഭമാകാൻഅധിക കാലം വേണ്ടിവരില്ല ഭാവിയെക്കുറിച്ചു ആശങ്കപ്പെടുകയും വേണ്ട. ഇനി ഈ ആശയം ആരുടെയാണെന്നറിയണ്ടേ.

Saritha Bijoy
tree house

എത്ര മനോഹരമായ വ്യവസ്ഥ അല്ലെ ? ഇത് കൃത്യമായി പാലിക്കപ്പെടുകയാണെങ്കിൽ നമ്മുടെ നാട് ഹരിതാഭമാകാൻഅധിക കാലം വേണ്ടിവരില്ല ഭാവിയെക്കുറിച്ചു ആശങ്കപ്പെടുകയും വേണ്ട. ഇനി ഈ ആശയം ആരുടെയാണെന്നറിയണ്ടേ. തൃശൂർ കൊടുങ്ങല്ലൂർ നഗരസഭയാണ് വീടുവയ്ക്കുന്നവർക്കായി  ഇങ്ങനെ യൊരുവ്യവസ്ഥ കൊണ്ടുവന്നത്. ഇത് പ്രകാരം എട്ടു സെന്റിനുമുകളിൽ സ്ഥലത്തു വീടുവയ്ക്കുന്നവർ മാവ് , പ്ലാവ്, ആഞ്ഞിലി എന്നീ ഫലവൃക്ഷങ്ങളിൽ ഏതെങ്കിലും നട്ടു പിടിപ്പിക്കണം.

വീടുനിര്മാണത്തിന്റെ പൂർത്തീകരണ പ്ലാൻ സമർപ്പിക്കുമ്പോൾ നട്ടുപിടിപ്പിച്ച വൃക്ഷങ്ങളുടെ സ്ഥാനവും അതിൽ അടയാളപ്പെടുത്തിയിരിക്കണം. അത് പരിശോധിച്ച് ഉറപ്പു വരുത്തിയ  ശേഷം മാത്രമേ ഒക്ക്യൂപെൻസി  സർട്ടിഫിക്കറ്റ് നൽകൂ.1500 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകൾക്ക് ഇത് ബാധകമാക്കും. എട്ടു സെനറ്റ് സ്ഥലത്തിൽ കുറവുള്ള സ്ഥലത്തു വീടും വാണിജ്യ കെട്ടിടവും നിർമ്മിക്കുന്നവർ പരമാവധി പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കണം. കെട്ടിടനിർമാണ പെര്മിറ്റിനും നമ്പർ ലഭിക്കുന്നതിനും ഇത് നിർബന്ധമാക്കി. കേരള മുനിസിപ്പൽ  കെട്ടിട നിർമ്മാണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാനും ആലോചനയുണ്ട്. 

English Summary: tree should be planted near newly constructed house

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds