കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും വടക്കോട്ട് റോഡ് മാർഗമോ, റെയിൽ മാർഗമോ യാത്ര ചെയ്യാൻ വേണം മിനിമം 14 മണിക്കൂർ. കേരളത്തിനകത്ത് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷിതമായി സാധനങ്ങൾ കൈമാറണമെങ്കിലോ? 12 മണിക്കൂറിനകം സാധനങ്ങൾ കൈമാറുന്ന ഒരു പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് കെഎസ്ആർടിസി (KSRTC). അതായത് നിങ്ങൾ അയക്കുന്ന സാധനം കേരളത്തിന് അകത്ത് 12 മണിക്കൂറിനുള്ളിൽ എത്തും.
ടെറാപ്ലേൻ കൊറിയര്‍ എക്സ്പ്രസ് സര്‍വീസ് (Terra Plane Express Courier Service)
യാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്ന കെഎസ്ആർടിസിയുടെ കെഎസ്ആർടിസി ടെറാപ്ലേൻ എക്സ്പ്രസ് കൊറിയർ (KSRTC Terra Plane Express Courier) എന്ന സംവിധാനമാണ് ഇത്.
ഈ സേവനത്തിലൂടെ സാധനം അയച്ചാൽ ലഭിക്കേണ്ട വ്യക്തിയുടെ പക്കൽ വെറും 12 മണിക്കൂറിനുള്ളിൽ അത് എത്തിച്ചേരും. കേരളത്തില്‍ എവിടെ നിന്ന് വേണമെങ്കിലും ഈ സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്.
നിങ്ങളുടെ വിലപ്പെട്ട രേഖകൾ വരെ ഈ സർവീസ് മുഖാന്തരം അയക്കുവാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ഡോക്യുമെന്റുകൾ, പാസ്പോര്‍ട്ട്, വിസ, മരുന്നുകൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം കേരളത്തിലെവിടെ ചുരുങ്ങിയ സമയത്തിൽ എത്തിക്കാം.
വളരെ കുറഞ്ഞ ചിലവിൽ ഈ സർവീസ് പൊതുജനങ്ങൾക്കായി എത്തിക്കുന്നു. മാത്രമല്ല, അയക്കുന്ന സാധനങ്ങൾക്ക് കെഎസ്ആർടിസി സുരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ടെറാപ്ലേൻ കൊറിയര്‍ എക്സ്പ്രസ് സര്‍വീസ് എങ്ങനെ പ്രയോജനപ്പെടുത്താം? (How Can You Access Terra Plane Express Courier Service?)
പുതിയതായി ആരംഭിച്ച ടെറാപ്ലേൻ പാഴ്സൽ സർവീസ് വഴി നിങ്ങൾക്കും സാധനങ്ങൾ അയക്കാൻ സാധിക്കും. ഇതിനായി, നിങ്ങളുടെ സാധനങ്ങൾ അല്ലെങ്കിൽ രേഖകൾ നന്നായി പായ്ക്ക് ചെയ്ത് അടുത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലെ ടെറാപ്ലേൻ ഓഫീസിൽ എത്തിക്കുക.
ഇവിടെ പാഴ്സലിന്റെ ഭാരം തൂക്കി നോക്കിയ ശേഷം, അതിന് അനുസരിച്ച് സർവീസിന്റെ ചാർജ് എത്രയെന്ന് പറയും. കൂടാതെ, നിങ്ങൾക്ക് ഒരു എഡബ്ല്യൂബി ബില്‍ ഇതിനൊപ്പം തരും.
ഈ ബില്ലിലെ നമ്പർ പാഴ്സൽ വാങ്ങുന്ന ആളുമായി പങ്കുവക്കണം. ഈ പാഴ്സൽ കൊറിയര്‍ കെഎസ്ആർടിസി ബസില്‍ നിങ്ങൾ നൽകിയിരിക്കുന്ന മേൽവിലാസത്തിലേക്ക് യാത്രയാകും.
എന്നാൽ, വെറും 12 മണിക്കൂറിനുള്ളിൽ നമ്മുടെ സാധനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി കുറച്ച് കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ഉദാഹരണം നിങ്ങൾ പാഴ്സൽ അയക്കുന്ന സാധനം അന്ന് തന്നെ ചുരുങ്ങിയ മണിക്കൂറിൽ എത്തുന്നതിനായി രാവിലെ തന്നെ ബുക്ക് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: ചെലവ് കുറച്ച് ട്രിപ്പിന് പോകാൻ ആഗ്രഹിക്കുന്നുണ്ടോ? കുറച്ച് ടിപ്സുകൾ
കെഎസ്ആർടിസിയുടെ ടെറാപ്ലേൻ സർവ്വീസിൽ രണ്ടുതരം സർവീസുകളുണ്ട്.
ഇതിൽ എക്സ്പ്രസ് സർവീസ് നോർമൽ സർവീസിനേക്കാൾ അതിവേഗത്തിൽ മേൽവിലാസത്തിൽ എത്തിച്ചേരും. അതിനാൽ 12 മണിക്കൂറിൽ സാധനം കൈമാറണമെങ്കിൽ എക്സ്പ്രസ് സർവീസ് പ്രയോജനപ്പെടുത്തുക. നോര്‍മല്‍ സര്‍വീസ് ഉപയോഗിക്കുകയാണെങ്കിലും, 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ പാഴ്സൽ ലക്ഷ്യസ്ഥാനം കണ്ടെത്തിയിരിക്കും.
Share your comments