കല്‍പ്പറ്റ: വയനാടിൻ്റെ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുക, ഹരിത വയനാട് പുനര്‍സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍ നടത്തുന്ന ഹരിതാഭം പദ്ധതിയിലൂടെ ഉല്‍പാദിപ്പിച്ച നെല്ലിന്റെ ആദ്യ വിളവെടുപ്പ് കോട്ടത്തറയില്‍ നടന്നു.
കൃഷി വകുപ്പ് കണ്ടെത്തി നല്‍കിയ 150 ഹെക്ടര്‍ തരിശു നിലത്താണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്. നിലവില്‍ നെല്‍കൃഷി ചെയ്തുവരുന്ന 1980.5 ഏക്കറിന് പുറമെയാണിത് കോട്ടത്തറ വിനയ കുടുംബശ്രീ ജെ.എല്‍.ജിയുടെ രണ്ടര ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി ചെയ്ത നെല്ലാണ് വിളവെടുത്തത്.
വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരോജിനി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണി കൃഷ്ണന്‍, പ്രീത മനോജ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രീത ശ്രീധരന്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, എം.കെ.എസ് പി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിഷ, പാടശേഖരം കണ്‍വീനര്‍ ഹേമദാസന്‍, സോജിനി, സജ്‌ന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നൂറ് മേനി കൊയ്ത് കുടുംബശ്രീ ഹരിതാഭം
കല്‍പ്പറ്റ: വയനാടിൻ്റെ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുക, ഹരിത വയനാട് പുനര്‍സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍ നടത്തുന്ന ഹരിതാഭം പദ്ധതിയിലൂടെ ഉല്‍പാദിപ്പിച്ച നെല്ലിന്റെ ആദ്യ വിളവെടുപ്പ് കോട്ടത്തറയില്‍ നടന്നു.
Share your comments