കുടുംബശ്രീ വഴി പാലും പാലുൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. തൃശൂർ ജില്ലയിലെ അളഗപ്പ നഗർ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. മിൽക്കി ലാക്‌ട് എന്നപേരിൽ ശുദ്ധമായ പശുവിൻപാൽ വിപണിയിലെത്തിക്കുകയാണ് ഇവിടത്തെ സ്ത്രീ കൂട്ടായ്മ.
കുടുംബശ്രീ വഴി പാലും പാലുൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. തൃശൂർ ജില്ലയിലെ അളഗപ്പ നഗർ പഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. മിൽക്കി ലാക്‌ട് എന്നപേരിൽ ശുദ്ധമായ പശുവിൻപാൽ വിപണിയിലെത്തിക്കുകയാണ് ഇവിടത്തെ സ്ത്രീ കൂട്ടായ്മ. ക്ഷീര കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ചാണ് വില്പന നടത്തുന്നത്. വൃത്തിയുള്ള ഗ്ലാസ്സ് ബോട്ടിലെയ്‌ലാണ് പാൽ വിതരണം ചെയ്യുന്നത് കർഷകരിൽ നിന്ന് 40 രൂപയ്ക്കു ശേഖരിക്കുന്ന ഒരു ലിറ്റർ പാലിന് 50 രൂപയാണ് ഈടാക്കുന്നത്. ഇതേ കൂട്ടായ്‌മ 10 വർഷമായി ഫ്ലാറ്റുകളിൽ നാച്ചുറൽ ഫ്രഷ് എന്നപേരിൽ പാൽ ചെയ്തുവരികയാണ്.ശുദ്ധമായ പാലിന് ആവശ്യക്കാർ ഏറിവന്നതോടെയാണ് അനഗ്നെ ഒരു സംരംഭത്തിന് തുടക്കമിടാൻ കാരണം.
കുടുംബശ്രീ ജില്ലാമിഷൻ,മണ്ണംപേട്ട സർവീസ് സഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 6 മുതൽ 7 വരെയാണ് പാൽ വിതരണം. ദിവസവും 50 ലിറ്ററോളം പാൽ വിതരണം ചെയ്യുന്നുണ്ട് . പദ്ധതിയുടെ രണ്ടാം ഘട്ടമായി പാലുൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാൻ പദ്ധതിയുണ്ട്.
English Summary: kudumbashree milky latte milk products from kudumbashree
Share your comments