കൊല്ലം: കുടുംബശ്രീയിലെ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരുമ ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുക ഈ വര്‍ഷം മുതല്‍ 345 രൂപയില്‍ നിന്ന് 174 രൂപയായി കുറച്ചു. ഏപ്രില്‍ 20 വരെ പോളിസിയില്‍ ചേരാം.
ഒരു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. 18-50 വയസ്സിനിടയിലുള്ള അംഗങ്ങള്‍ മരിച്ചാല്‍ ഒരു ലക്ഷവും 51-60 നിടയില്‍ മരണം സംഭവിച്ചാല്‍ 45,000 രൂപയും ലഭിക്കും. 61 മുതല്‍ 70 വയസ്സിനിടയിലുള്ള മരണങ്ങള്‍ക്ക് 15,000 രൂപ ലഭിക്കും. 71-74 വയസ് വരെ 10,000 രൂപയാണ്. അപകട മരണം/ അപകടത്തിലുണ്ടാവുന്ന സ്ഥിര അംഗപരിമിതി എന്നിവയ്ക്ക് 25,000 രൂപ അധികം ലഭിക്കും.
ഇന്‍ഷ്വറന്‍സില്‍ ചേരുന്നത്‌വഴി അയല്‍ക്കൂട്ടത്തിലെ ഒരു അംഗത്തിനുണ്ടാകുന്ന അപായം വായ്പാ തിരിച്ചടവിനെ ബാധിക്കാതിരിക്കാനും അംഗത്തിന്റെ കുടുംബത്തിനുണ്ടാകുന്ന ബാധ്യത കുറയ്ക്കാനും സാധിക്കും. എല്ലാ കുടുംബശ്രീ അംഗങ്ങളും പദ്ധതിയില്‍ അംഗങ്ങളാകണമെന്ന് ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.
Kollam: The premium amount of Oruma Jeevan Deepam Insurance Scheme to ensure insurance coverage to all members of Kudumbashree has been reduced from Rs 345 to Rs 174 from this year. You can join the policy till April 20.
Insurance amount up to Rs.1 lakh is available. 1 lakh on the death of members between 18-50 years and Rs 45,000 on death between 51-60. 15,000 for deaths between the ages of 61 and 70. 10,000 for age 71-74. 25,000 more for accidental death/ permanent disability due to accident.
By enrolling in insurance, an accident to a member of the neighborhood will not affect the loan repayment and reduce the liability of the member's family. The District Coordinator informed that all Kudumbashree members should become members of the scheme.
Share your comments