1. News

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ” ഇന്ന്

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും.

Meera Sandeep
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”  ഇന്ന്
കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ” ഇന്ന്

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമയ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി  കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ ബിന്ദു മുഖ്യാതിഥിയും, മേയർ എം കെ വർഗ്ഗീസ് വിശിഷ്ടാതിഥിയുമാകും. മികച്ച ലോഗോവിനുള്ള സമ്മാനവിതരണം എസി മൊയ്തീൻ എംഎൽഎ നിർവ്വഹിക്കും.

എം പിമാരായ ടി എൻ പ്രതാപൻ , ബെന്നി ബെഹന്നാൻ , രമ്യ ഹരിദാസ് , എം എൽ എമാരായ പി ബാലചന്ദ്രൻ , മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ , സിസി മുകുന്ദൻ , കെ കെ രാമചന്ദ്രൻ , സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ , കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി മുരളി ചീരോത്ത്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്റെ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർമാരായ കെ ആർ ജോജോ, കെ.കെ ലതിക , പി.കെ സൈനബ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ഡെപ്യൂട്ടി മേയർ എം എൽ റോസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുടുംബശ്രീ പോഗ്രാം ഓഫീസർ കെ രതീഷ് കുമാർ പരിപാടി വിശദീകരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് തേക്കിൻകാട്‌ മൈതാനയിൽ നിന്ന് ഇൻഡോർ സ്റ്റേഡിയം വരെ അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉണ്ടായിരിക്കും.

ജൂൺ രണ്ടിന്  സി എൻ കരുണാകരൻ നഗർ (ജവഹർ ബാലഭവൻ ചിത്രകലാ ഹാൾ) വേദിയിൽ പൊതുവിഭാഗങ്ങൾക്കായി ചിത്രരചന – പെൻസിൽ , കൊളാഷ് , ചിത്രരചന ജലച്ചായം , കാർട്ടൂൺ എന്നീ മത്സരങ്ങൾ നടക്കും. ചങ്ങമ്പുഴ ഹാളിൽ (സാഹിത്യ അക്കാദമി) പൊതു വിഭാഗങ്ങൾക്കായി മലയാളം , കന്നട , തമിഴ് എന്നി ഭാഷകളിൽ കവിത രചന , കഥാ രചന എന്നിവ നടക്കും. യൂസഫലി കേച്ചേരി നഗറിൽ ( സാഹിത്യ അക്കാദമി ഓഡിറ്റോറിയം) പൊതു വിഭാഗത്തിൽ ഇംഗ്ലീഷ് , അറബിക് , ഹിന്ദി എന്നി ഭാഷകളിൽ കഥാ രചനയും കവിതാ രചനയും നടക്കും.

മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗറിൽ (വി കെ എൻ ഇൻഡോർ സ്റ്റേഡിയം ) പൊതു വിഭാഗത്തിൽ ചവിട്ടുനാടകവും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ ( ജവഹർ ബാലഭവൻ) അറബി, കന്നട ഭാഷകളിൽ ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ കവിതാപാരായണവും ജൂനിയർ ,സീനിയർ വിഭാഗങ്ങളിൽ മാപ്പിളപ്പാട്ട് മത്സരവും നടക്കും.

ഡോക്ടർ പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) തമിഴ്, ഹിന്ദി ഭാഷകളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കവിത പാരായണം മത്സരം നടക്കും.

ഇന്നസെൻറ് നഗറിൽ (വൈ ഡബ്ലിയു സി എ ഹാൾ) ഇംഗ്ലീഷ് ഭാഷയിൽ ജൂനിയർ , സീനിയർ വിഭാഗത്തിൽ കവിത പാരായണവും പൊതുവിഭാഗത്തിൽ കണ്ണേറുപാട്ട്, മരം കൊട്ടുപാട്ട്, കൂളിപ്പാട്ട് എന്നീ മത്സരങ്ങൾ അരങ്ങേറും.

ജൂൺ മൂന്നിന് മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗർ വേദിയിൽ (ഇൻഡോർ സ്റ്റേഡിയം ) ജൂനിയർ , സീനിയർ വിഭാഗത്തിൽ നാടോടി നൃത്തം സംഘനൃത്തം എന്നിവയും പൊതു വിഭാഗത്തിൽ തിരുവാതിര മത്സരവും നടക്കും.

കെ പി എസ് സി ലളിത നഗർ (കെ.ടി മുഹമ്മദ് ഹാൾ സംഗീത നാടക അക്കാദമി) വേദിയിൽ പൊതുവിഭാഗത്തിൽ ഫാൻസി ഡ്രസ്സ് , നാടകം എന്നിവ നടക്കും. പൊതു വിഭാഗത്തിലായി കലാഭവൻ മണി നഗറിൽ (ഭരത് മുരളി തിയേറ്റർ സംഗീത നാടക അക്കാദമി) മങ്ങലംകളി, എരുതുകളി, അലാമിക്കളി, നാടൻ പാട്ട്, മറയൂരാട്ടം എന്നിവയും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ ( ജവഹർ ബാലഭവൻ) ഓടക്കുഴൽ, വയലിൻ, തബല, ട്രിപ്പിൾ/ ജാസ് എന്നിവയും ഉണ്ടാകും.

ഡോക്ടർ പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) മലയാളം കവിതാ പരായണം ജൂനിയർ , സീനിയർ വിഭാഗങ്ങളും പൊതു വിഭാഗത്തിൽ പ്രസംഗം, കഥാപ്രസംഗം എന്നിവയുണ്ടാകും. ഇന്നസെൻറ് നഗറിൽ (വൈ ഡബ്ലിയു സി എ ഹാൾ) ജൂനിയർ , സീനിയർ വിഭാഗത്തിൽ ലളിത ഗാനവും പൊതു വിഭാഗത്തിൽ സംഘഗാനവും നടക്കും.

ജൂൺ നാലിന് മുഹമ്മദ് അബ്ദുൾ റഹ്മാൻ നഗറിൽ (വി കെ എം ഇൻഡോർ സ്റ്റേഡിയം )ജൂനിയർ , സീനിയർ വിഭാഗത്തിൽ ഒപ്പനയും കെ പി എസ് സി ലളിത നഗറിൽ (കെ.ടി മുഹമ്മദ് ഹാൾ സംഗീത നാടക അക്കാദമി) പൊതു വിഭാഗത്തിൽ സ്കിറ്റ്, മൈം എന്നിവയും കലാഭവൻ മണി നഗറിൽ (ഭരത് മുരളി തിയേറ്റർ സംഗീത നാടക അക്കാദമി) ജൂനിയർ , സീനിയർ വിഭാഗത്തിൽ മാർഗ്ഗംകളിയും പാറുക്കുട്ടി നേത്യാരമ്മ നഗറിൽ ( ജവഹർ ബാലഭവൻ) പൊതു വിഭാഗത്തിൽ ശിങ്കാരിമേളവും ഡോക്ടർ പൗലോസ് മാർ പൗലോസ് നഗർ വേദിയിൽ (ജവഹർ ബാലഭവൻ) ജൂനിയർ , സീനിയർ വിഭാഗത്തിൽ മിമിക്രി, മോണോആക്ട് എന്നി മത്സരങ്ങൾ നടക്കും.

കുടുംബശ്രീ സംസ്ഥാന കലോത്സവം സമാപന സമ്മേളനം ജൂൺ നാലിന് വൈകീട്ട് അഞ്ച് മണിക്ക് പട്ടികജാതി- പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ ബിന്ദു അധ്യക്ഷയാകുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി  കെ. രാജൻ സമ്മാനദാനം നിർവഹിക്കും . മേയർ എം.കെ വർഗ്ഗീസ് മുഖ്യാതിഥിയാകും. ചടങ്ങിൽ മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

English Summary: Kudumbashree State Arts Festival Arena – 2023 “Oorumate Palama” today

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds