<
  1. News

'വേനൽ മധുരം' തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ... കൂടുതൽ കാർഷിക വാർത്തകൾ

ഏലം കൃഷിക്കുള്ള കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു; പ്രീമിയം തുകയുടെ 75 % സ്പൈസസ് ബോർഡ് സബ്സിഡി, വേനൽക്കാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് 'വേനൽ മധുരം' തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ, ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ പൊതുമേഖല സ്ഥാപനമായ അഗ്രികൾചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പാക്കിവരുന്ന ഏലം കൃഷിക്കുള്ള കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ ഇടുക്കി ജില്ലയിൽ ആരംഭിച്ചു. ജനുവരി 16 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ കട്ടപ്പന സ്‌പൈസസ്‌ ബോർഡ്‌ ഓഫീസിൽ വച്ച് രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിക്കും. ഏലം രജിസ്ട്രേഷൻ (CR) സർട്ടിഫിക്കറ്റ് ഉള്ള കർഷകർക്കായിരിക്കും പദ്ധതിയിൽ അംഗത്വമെടുക്കാനുള്ള അർഹത. ഹെക്ടർ ഒന്നിന് 1,20,000 രൂപയാണ് ഇൻഷുറൻസ് തുക. കർഷകർ അടയ്ക്കേണ്ട പ്രീമിയം തുകയുടെ 75 % സ്പൈസസ് ബോർഡ് സബ്സിഡിയായി നൽകും. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, കരം അടച്ച രസീത് / പാട്ടക്കരാർ, കാർഡമം ര ജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നോമിനിയുടെ ആധാർ കാർഡ് എന്നിവയുടെ കോപ്പി പ്രീമിയം തുകയോടൊപ്പം ഹാജരാക്കേണ്ടതാണ്.

അപ്രതീക്ഷിതമായി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ കർഷകർക്കും ഈ പദ്ധതി വളരെയധികം ഗുണപ്രദമാകും. രണ്ട് രീതിയിലാണ് കർഷകന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
1. വ്യക്തിഗത നാശനഷ്ടം
*വെള്ളപ്പൊക്കം
*ശക്തമായ കാറ്റ്
*മണ്ണിടിച്ചിൽ
എന്നീ സാഹചര്യങ്ങളിൽ കർഷകൻ ഉണ്ടാകുന്ന വ്യക്തിഗത നാശനഷ്ടത്തിന് 72 മണിക്കൂറിനുള്ളിൽ തങ്ങളുടെ പരിധിയിലുള്ള സ്പൈസസ് ബോർഡ് ഫീൽഡ് ഓഫീസമായോ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ടോൾഫ്രീ നമ്പറിലോ 18004257064,0471- 2334493 വിളിച്ചറിയിക്കേണ്ടതാണ്.
2. കാലാവസ്ഥാധിഷ്ഠിതമായ നാശനഷ്ടങ്ങൾ
*ഉണക്ക്
*കീട സാധ്യതയുള്ള കാലാവസ്ഥ
*രോഗ സാധ്യതയുള്ള കാലാവസ്ഥ
*അധി വൃഷ്ടി എന്നീ കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങൾ ഉണ്ടായാൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ വച്ചിരിക്കുന്ന കാലാവസ്ഥാനിലയ റിപ്പോർട്ട്‌ പ്രകാരം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാകുന്നതാണ് ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.
* ഹെക്ടർ ഒന്നിന് 1,20,000 രൂപയാണ് ഇൻഷുറൻസ് തുക. കർഷകർ അടയ്ക്കേണ്ട പ്രീമിയം തുകയുടെ 75% സ്പൈസസ് ബോർഡ് സബ്സിഡിയായി നൽകും. 25% മാത്രമാണ് കർഷകർ അടയ്ക്കേണ്ടത്. (ഹെക്ടറിന് 5310₹), (ഏക്കറിന് 2124₹)

2. വേനൽക്കാലത്ത് ഗുണമേന്മയുളള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിനും കാർഷിക മേഖലയിൽ സംഘകൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാനം ലഭ്യമാക്കാനുമായി 'വേനൽ മധുരം' തണ്ണിമത്തൻ കൃഷി പദ്ധതിയുമായി കുടുംബശ്രീ. ആദ്യഘട്ടമായി കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷിയിറക്കും. 'വേനൽ മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവഹിച്ചു. ഷുഗർ ബേബി, കിരൺ എന്നീ ഇനത്തിലുള്ള തണ്ണിമത്തൻ വിത്തുകൾ ലഭ്യമാക്കി കൃഷി ഓഫീസർമാരുടെ സാങ്കേതിക പിന്തുണയോടെയാണ് കൃഷി ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിള മഹോത്സവങ്ങൾ സംഘടിപ്പിച്ചു പ്രാദേശികമായി മികച്ച വിപണന സംവിധാനം ഒരുക്കി വനിതകൾക്ക് സുസ്ഥിരമായ വരുമാനം പദ്ധതിയിലൂടെ ലഭ്യമാക്കും.

3. സംസ്ഥാനത്ത് ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വീണ്ടും ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട്‌ ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 11, 12 തീയതികളിൽ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട്‌ ചേർന്ന കന്യകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മേൽപറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

English Summary: Kudumbashree with 'Venal Madhuram' Watermelon Farming Scheme... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds