നെല്ലിക്കുഴി : സംസ്ഥാന സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ ഇരുപത് രൂപ നിരക്കിൽ ഊണ് നൽകുന്ന പദ്ധതി ആരംഭിച്ചു.കുടുംബശ്രീ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപറമ്പിൽ, സി ഇ നാസർ,സത്താർ വട്ടകുടി,റ്റി എം അബ്ദുൾ അസീസ്,അരുൺ സി ഗോവിന്ദ്,സൽമ ജമാൽ,സൽമ ലത്തീഫ്, ആസിയ അലിയാർ,താഹിറ സുധീർ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അസീസ് റാവുത്തർ,പഞ്ചായത്ത് സെക്രട്ടറി എസ് മനോജ്,അസിസ്റ്റൻ്റ് സെക്രട്ടറി ഇ എം അസീസ്,സി ഡി എസ് ചെയർപേഴ്സൺ ഐഷ അലി,സി ഡി എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യത്തിന്‍റെ നേർസാക്ഷ്യം; കാർഷിക,പൈതൃക ചരിത്ര മ്യൂസിയം നാടിന് സമർപ്പിച്ചു
#Kudumbasree #Hotel #Nellikkuzhi #Kerala #Womeninitiative #Krishijagran
Share your comments