പാലുത്പന്നങ്ങളും ഇറച്ചിയും മുട്ടയും ഒരു കുടക്കീഴിലാക്കി കുടുംബശ്രീയുടെ ഷോപ്പികൾ. 93 നഗരസഭകളിലായി ഇവ തുടങ്ങാനാണ് തീരുമാനം.ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ഷോപ്പിയെന്ന നിലയിലാകും.ഇതിനായി ഒരേ നിറത്തിലും ആകൃതിയിലുമുള്ള 1000 സ്ക്വയർഫീറ്റിൽ ശീതീകരിച്ച മുറിയാണ് സജ്ജമാക്കുന്നത്.കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനി ലിമിറ്റഡ് എന്ന കമ്പനിയാണ് ഷോപ്പി നടത്തുന്നത്. മൂന്നുമാസത്തിനുള്ളിൽ ഷോപ്പി പ്രവർത്തനം ആരംഭിക്കും.ഇതിൻ്റെ നടത്തിപ്പ് ചുമതല..ജില്ലകളിലെ കുടുംബശ്രീ സി.ഡി.എസുകൾക്കാണ്.സംരംഭം ആരംഭിക്കാൻ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് നാലു ലക്ഷം രൂപവരെ നൽകും.കൂടാതെ സി.ഡി.എസുകൾക്ക് 10 ലക്ഷം രൂപ വീതം കുടുംബശ്രീ ഫണ്ടിൽ നിന്നും എൻ.യു.എൽ.എം. ഫണ്ടിൽ നിന്നും ലഭ്യമാകും. ജില്ലയിലെ രണ്ട് സി.ഡി.എസിന്റെ മേൽനോട്ടത്തിലാകും കുടുംബശ്രീ ഷോപ്പികളുടെ പ്രവർത്തനം. ഷോപ്പിയുടെ മാർക്കറ്റിങ്, ബ്രാൻഡിങ് തുടങ്ങിയ സങ്കേതിക സഹായങ്ങൾ കമ്പനി നേരിട്ടാകും ചെയ്യുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച കുടുംബശ്രീ ‘കേരള ചിക്കൻ’ പദ്ധതി വഴി ഇറച്ചിക്കോഴിയും ലഭ്യമാക്കും. പാൽ, തൈര് തുടങ്ങിയ ഉത്പന്നങ്ങളും ഷോപ്പിയിൽ ലഭിക്കും.കുടുംബശ്രീ ‘ക്ഷീരസാഗരം’ പദ്ധതിയുടെ കീഴിലുള്ള കർഷകരിൽ നിന്നാണ് പാലുത്പന്നങ്ങൾ കടയിൽ എത്തിക്കുന്നത്...ആവശ്യക്കാർക്ക് ഇവയെല്ലാം വീട്ടിൽ എത്തിച്ചുനൽകാനുള്ള സംവിധാനവുമുണ്ടാകും. ഇതിനായി ഓൺലൈൻ ബുക്കിങ് സൗകര്യം തയ്യാറാക്കും. കുടുംബശ്രീ ബ്രാൻഡിലാകും ഉത്പന്നങ്ങൾ വിൽക്കുക.
സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി കർഷകരെ തന്നെ എക്സിക്യുട്ടീവ് അംഗങ്ങളാക്കിയുള്ള കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും ആരംഭിച്ചു.
Share your comments