'മാരാരി' എന്ന പേരിലാവും ആലപ്പുഴ ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന മുട്ടകള്‍ ' വിപണിയിലെത്തുക. ഒരു മുട്ടയ്ക്ക് ആറുരൂപയാണ് വില.ക്യു.ആര്‍. കോഡും മുട്ടയുടെ പായ്ക്കറ്റില്‍ രേഖപ്പെടുത്തും.ആരില്‍ നിന്നു ശേഖരിച്ചു, പായ്ക്ക് ചെയ്ത തീയതി, കോഴിക്ക് നല്‍കിയ തീറ്റ എന്നിവയുള്‍പ്പെടെ ഉപഭോക്താവിന് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലഭിക്കും..ആറെണ്ണമുള്ള പായ്ക്കറ്റ്, 30 എണ്ണമുള്ള പായ്ക്കറ്റ്, ബേക്കറി, ഹോട്ടല്‍ എന്നിവിടങ്ങളിലേക്കായി കൂടുതല്‍ മുട്ടകളടങ്ങിയ പായ്ക്കറ്റ് എന്നിങ്ങനെ മൂന്നുതരത്തിലാണ് മുട്ട ലഭ്യമാവുക.ആലപ്പുഴയില്‍ കിയോസ്‌കും സ്ഥാപിക്കും.
മില്‍ക്കിലാട്ടെ എന്ന പേരിലാണ് പാലും പാലുത്പന്നങ്ങളും വിപണിയിലെത്തുക. തൈര്, പേഡ, ചോക്ലേറ്റ്, പനീര്‍ തുടങ്ങി മുപ്പത്തഞ്ചോളം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ആലോചന. തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പാല്‍വില്‍പ്പന ആരംഭിച്ചു. പായ്ക്കറ്റിലും കുപ്പികളിലുമായാണ് പാൽ നല്‍കുന്നത്.റസിഡന്‍ഷ്യല്‍ ഏരിയകള്‍ കേന്ദ്രീകരിച്ച് പാല്‍ എത്തിച്ചുകൊടുക്കാനും പദ്ധതിയുണ്ട്. .
തിരുവനന്തപുരത്ത് കഠിനംകുളം, വിളവൂര്‍ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പാല്‍ ശേഖരിക്കുന്നത്. പഞ്ചായത്തുതലത്തിലുള്ള കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ്.ശേഖരണച്ചുമതല. പുതുതായി ആരംഭിക്കുന്ന പാല്‍ ഉത്പാദക യൂണിറ്റുകള്‍ക്ക് സബ്സിഡി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തിരുവനന്തപുരം കുടുംബശ്രീ ജില്ലാ മിഷന്‍ ചെയ്യുന്നുണ്ട്.
Share your comments