മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘകൃഷി ഗ്രൂപ്പ് രൂപീകരിച്ചു. കോഴിക്കോട് ജില്ലാമിഷന്റെ കീഴില്‍ സിസിലി ജോര്‍ജ്, കരീന, അലീന, പ്രയാഗ, തസ്‌നി എന്നിവര്‍ ചേര്‍ന്നാണ് പുനര്‍ജനി സംഘകൃഷി ഗ്രൂപ്പ് രൂപീകരിച്ചത്. സെക്രട്ടറിയായി പ്രയാഗയേയും പ്രസിഡണ്ടായി സിസിലിയേയും തെരഞ്ഞെടുത്തു. ജില്ലാമിഷന്‍ ഓഫീസില്‍ പച്ചക്കറി തൈകള്‍ ഗ്രോബാഗില്‍ കൃഷിയിറക്കിയാണ് ഗ്രൂപ്പ് രൂപീകരണം ഉദ്ഘാടനം നടത്തിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുക, വരുമാന ലഭ്യത ഉറപ്പു വരുത്തുകയെന്ന കുടുംബശ്രീ മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി.
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാട്കുന്ന് മഹിളാമന്ദിരത്തിലെ 25 സെന്റില്‍ ആദ്യഘട്ടത്തില്‍ ഇവര്‍ കൃഷിയിറക്കും. കുടുംബശ്രീ സംസ്ഥാന മിഷന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ അയല്‍ക്കൂട്ടങ്ങളും സൂക്ഷ്മ സംരംഭ യൂണിറ്റുകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യാമായാണ് സംഘകൃഷി ഗ്രൂപ്പ് രൂപീകരിച്ച് കാര്‍ഷിക മേഖലയിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കോഴിക്കോട് ജില്ലാമിഷന്‍ കൈപിടിച്ചുയര്‍ത്തിയത്.
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും കൂണ്‍കൃഷി, തെങ്ങുകയറ്റം എന്നിവയില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഗ്രൂപ്പംഗങ്ങള്‍. സംസ്ഥാനമിഷനില്‍ നിന്നും ഈ ഗ്രൂപ്പിന് പ്രത്യേക സഹായങ്ങള്‍ ലഭ്യമാക്കും. എംകെഎസ്പി സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ദത്തന്‍ ആവശ്യമായ നിര്‍ദ്ദാശങ്ങള്‍ നല്‍കും. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പിസി കവിത, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി ഗിരീഷ് കുമാര്‍, പ്രോഗ്രാം മാനേജര്‍ അമിദ സപര്യ തുടങ്ങിയവര്‍ പങ്കെടുത്തു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംഘകൃഷിയിലൂടെ കൈത്താങ്ങൊരുക്കി കുടുംബശ്രീ
മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘകൃഷി ഗ്രൂപ്പ് രൂപീകരിച്ചു.
Share your comments