1. News

ഓൺലൈൻ വ്യാപാരം ഉഷാറാക്കാൻ കുടുംബശ്രീ, കേന്ദ്ര ഇ-കൊമേഴ്‌സ് ശൃംഖലയുടെ ഭാഗമാകുന്നു

ഓൺലൈൻ വിൽപന രംഗത്തു പുതിയ വിപണന തന്ത്രങ്ങളൊരുക്കാൻ തയാറെടുത്തു കുടുംബശ്രീ. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രികൃത ഇ- കൊമേഴ്‌സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സിന്റെ(ONDC) ഭാഗമായി മാറാൻ ഒരുങ്ങി കുടുംബശ്രീ.

Raveena M Prakash
Kudumbhasree is all set to trade products through online with the assistance of ONDC
Kudumbhasree is all set to trade products through online with the assistance of ONDC

ഓൺലൈൻ വിൽപന രംഗത്തു പുതിയ വിപണന തന്ത്രങ്ങളൊരുക്കാൻ തയാറെടുത്തു കുടുംബശ്രീ. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രികൃത ഇ- കൊമേഴ്‌സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സിന്റെ(ONDC) ഭാഗമായി മാറാൻ ഒരുങ്ങി കുടുംബശ്രീ.  ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകൾ കേന്ദ്രികരിച്ചു നിലവിലെ ഇ- കൊമേഴ്‌സ് രംഗം പൊതുശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതിയാണ് ONDC. 

രജിസ്റ്റർ ചെയ്യുന്നത് തൊട്ട് ബാക്കി എല്ലാ ഓൺലൈൻ പ്ലാറ്റുഫോമുകളിലും കുടുംബശ്രീയുടെ ഉത്പന്നങ്ങൾ ലഭ്യമാവും. തുടക്കത്തിൽ 100 ഉത്പന്നങ്ങളുമായാണ് പദ്ധതി ആരംഭിക്കുക എന്നും, ഈ മാസം സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ എന്നും വെളിപ്പെടുത്തി.

ഇ- കോമേഴ്‌സ് പ്ലാറ്റുഫോമുകളിൽ കഴിഞ്ഞ 3 വർഷമായി കുടുംബശ്രീയുടെ സാന്നിധ്യം ഉണ്ട്, ഭക്ഷ്യോത്പന്നങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ തുടങ്ങി ഒട്ടനവധി കുടുംബശ്രീ ഉത്പന്നങ്ങൾ ഓണ്ലൈനിലാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. കുടുംബശ്രീയുടേതായി ഏകദേശം 632 ഉത്പന്നങ്ങൾ ആമസോണിൽ വാങ്ങാൻ സാധിക്കും. 

അതോടൊപ്പം തന്നെ ഇനി ഫ്ലിപ്പ്കാർട്ടിലാണെകിൽ കുടുംബശ്രീയുടെ ഏകദേശം 40 ഉത്പന്നങ്ങൾ ലഭ്യമാണ്. ഡിസംബർ മാസത്തെ കണക്കു അനുസരിച്ചു ആമസോണിൽ നിന്ന് കുടുംബശ്രീയ്ക്ക് ലഭിച്ച വിറ്റുവരവ് ഏകദേശം 2.85 ലക്ഷം രൂപയാണ്.

ബന്ധപ്പെട്ട വാർത്തകൾ:ക്ലീൻ കേരള: ഡിസംബറിൽ ശേഖരിച്ചത് 21.35 ലക്ഷം കിലോ പാഴ്‌വസ്‌തുക്കൾ

English Summary: Kudumbhasree is all set to trade products through online with the assistance of ONDC

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds