മത്സ്യ രോഗ നിർണയത്തിനായ് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്) യിൽ തയ്യാറാക്കിയ ആധുനിക ലബോറട്ടറി മന്ത്രി ജെ മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ജലാശയത്തിലെ മണ്ണിന്റെയും ജലത്തിന്റെയും പരിശോധന മുതൽ ആധുനിക വൈറോളജി പരിശോധനകൾ വരെ നടത്താൻ കഴിയുന്നതാണ് ലബോറട്ടറി . ലോക ഫിഷറീസ് ദിനാചരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.
മികച്ച മൽസ്യ കർഷകനായി കുഫോസ് തിരഞ്ഞെടുത്ത മൂർക്കനുരിലെ എം പി ജോസ് , മികച്ച മൽസ്യ തൊഴിലാളി കണ്ണമാലി സ്വദേശി എ വൈ മൈക്കിൾ എന്നിവരെ മന്ത്രി അനുമോദിച്ചു. എം സ്വരാജ് എം എൽ എ അധ്യക്ഷത വഹിച്ചു.
Share your comments