മീനുപയോഗിച്ചുണ്ടാക്കുന്ന പാസ്തയും നൂഡില്‍സും വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കുഫോസ്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഫിഷ് പാസ്തയും നൂഡില്‍സും തയ്യാറായിക്കഴിഞ്ഞു. പാക്കിങ്ങിനെക്കുറിച്ചുള്ള പഠനം നടക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷം ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് കുഫോസിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഫുഡ് പ്രൊസസിങ് ടെക്‌നോളജിയുടെ പ്രൊഫസര്‍ ഡോ. ശ്രീനിവാസ ഗോപാല്‍ പറഞ്ഞു. ആറു മാസത്തിനകം ഇവ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കും. താത്പര്യമുള്ളവര്‍ക്ക് നിര്‍മാണത്തിന്റെ സാങ്കേതികത കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുഫോസിലെ ഫിഷ് പ്രൊസസിങ് ടെക്‌നോളജി വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.എല്‍. ബ്ലോസത്തിന്റെ നേതൃത്വത്തിലാണ് പാസ്തയും നൂഡില്‍സുമെല്ലാം തയ്യാറാക്കിയത്. കൃത്രിമമായതൊന്നും ചേര്‍ക്കാതെ മത്സ്യം ധാന്യത്തിനൊപ്പം ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്.ഏത് മത്സ്യവും ഉപയോഗിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തികച്ചും ആരോഗ്യകരമാണ്.
കടപ്പാട് : മാതൃഭൂമി
Share your comments