News

കുളത്തൂപ്പുഴ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രം ഉദ്ഘാടനം ജൂണ്‍ ഒന്നിന്

കുളത്തൂപ്പുഴ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ ഒന്നിന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. നെടുവണ്ണൂര്‍ കടവിലെ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ. രാജു അധ്യക്ഷനാകും. എം.പി മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, അഡ്വ. കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നളിനിയമ്മ, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. ഷീജ, മറ്റ് ജനപ്രതിനിധികളായ ധന്യ രാജു, സാബു എബ്രഹാം, പി. ലൈലാ ബീവി, റെജി ഉമ്മന്‍, ജി. സിന്ധു, എസ്. സജു, രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ എസ്. ഗോപകുമാര്‍, കെ. അനില്‍കുമാര്‍, ജി. ഉണ്ണികൃഷ്ണന്‍, സോമശേഖരന്‍ നായര്‍, ബോബന്‍ ജോര്‍ജ്ജ്, റോയി ഉമ്മന്‍, എ. ഷാഹുദ്ദീന്‍, ആര്‍. ഷറഫുദ്ദീന്‍, രാജീവ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ലോട്ടസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share your comments