ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കുംഭ വിത്ത് മേള ഫെബ്രുവരി 20, 21 തിയതികളില്‍ നടക്കും. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ഒല്ലൂര്‍ കൃഷി സമൃതിയുടേയും ആത്മ തൃശൂരിന്റെയും ആഭിമുഖ്യത്തിലാണ് കുംഭ വിത്ത് മേള സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ തനത് കര്‍ഷിക സംസ്‌കൃതിയില്‍, കുംഭമാസം കിഴങ്ങുവര്‍ഗ്ഗവിളകളുടെ പ്രധാന്യം ഉള്‍ക്കൊണ്ട്, വിവിധങ്ങളായ കിഴങ്ങുവര്‍ഗ്ഗവിളകളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനുമാണ് കുംഭ വിത്ത് മേള സംഘടിപ്പിക്കുന്നത്.
ഫെബ്രു.20ന് ഒല്ലുര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാള്‍ പരിസരത്ത് നടക്കുന്ന കുംഭ വിത്ത് മേള 10.30 ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് മുഖ്യാതിഥിയാകും.
Kumbha Seed Fair in Ollur constituency will be held on February 20 and 21. The Kumbha Seed Fair is organized under the auspices of Ollur Krishi Samriti and Atma Thrissur, a comprehensive agricultural development project being implemented in Ollur constituency.
The Kumbha Seed Fair is organized to introduce, protect and expand the cultivation of various tuber crops, highlighting the importance of tuber crops in the unique agricultural culture of Kerala.
Agriculture Minister VS Sunilkumar will inaugurate the Kumbha Seed Fair on February 20 at 10.30 am at Ollur Service Co-operative Bank Hall.
Chief Whip Adv. Mayor MK Varghese will be the chief guest at the function presided over by K Rajan.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി സി സത്യവര്‍മ്മ, കൃഷി ശാസ്ത്രജ്ഞരും,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Share your comments