കൽപ്പറ്റ: വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ഡിസംബര്‍ 16ന് തുറക്കും. ദ്വീപിൽ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വനം വകുപ്പാണ് സന്ദര്‍ശകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദിവസം 400 പേര്‍ക്ക് മാത്രമായിരിക്കും ദ്വീപില്‍ പ്രവേശനം അനുവദിക്കുക. കുറുവ ദ്വീപിന്റെ സംരക്ഷണ ചുമതല പുര്‍ണ്ണമായും വന സംരക്ഷണ സമതിക്കായിരിക്കുമെന്നും ഉത്തരവിലുണ്ട്.
ദിവസവും 3000 ലധികം അളുകള്‍ ദ്വീപില്‍ പ്രവേശനം നല്‍കിയിരുന്നു. ഇത് കുറുവയുടെ നിലനില്‍പ്പിന് ഭീഷണിയായതിനെ തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. അതീവ പരിസ്ഥിതിക മേഖലയായ കുറുവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം വേണമെന്ന് നിരന്തമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ അവശ്യപ്പെട്ടുകയായിരുന്നു. പാല്‍ വെളിച്ചം ഭാഗത്ത് നിന്ന് 200, പാക്കം ഭാഗത്ത് നിന്നും 200 പേരെയാണ് ദ്വീപില്‍ പ്രതിദിനം പ്രവേശിപ്പിക്കുന്നത്. പ്രവേശനത്തിനുള്ള ടിക്കറ്റിലും വര്‍ദ്ധനവ് വരുത്തുമെന്നും സുചനയുണ്ട്.
തോല്‍പ്പെട്ടി. മുത്തങ്ങ, ചെമ്പ്ര പീക്ക് എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം നിലവിലുണ്ട്. കുറുവ ദ്വീപില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ വനം വകുപ്പിന് കഴിയാത്തതും നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ കുറുവയില്‍ എത്തുന്നതും പലപ്പോഴും സന്ദര്‍ശകരും കുറുവ ദ്വീപിലെ ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസില്‍ നിരവധി കേസുകളും ഉണ്ടയിരുന്നു. സന്ദര്‍ശകര നിയന്ത്രിച്ച് കുറുവ ദ്വീപിന്റെ പച്ചപ്പും അപുര്‍വ്വസസ്യങ്ങളുടെ സംരക്ഷണവുമാണ് വനം വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്.
കുറുവ ദ്വീപിന്റെ പരിസരത്ത് നിരവധി അനധികൃത നിര്‍മ്മാണങ്ങളും നടന്നു വരുന്നുണ്ട്. വീടിനും കൃഷിക്കും ചെറുകിട കച്ചവടത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തില്ല. റവന്യു പട്ടയഭൂമിലെ വന്‍കിട നിര്‍മ്മാണങ്ങള്‍, സിപ്പ് ലൈന്‍ എന്നിവയ്ക്ക് റവന്യൂ വകുപ്പ് നിര്‍മ്മാണം നിര്‍ത്തുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് നിര്‍മ്മാണങ്ങള്‍ തുടരുന്നുണ്ട്. ഇതിന് എതിരെയും വരും ദിവസങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
Share your comments