കുറ്റിയാട്ടൂർ മാമ്പഴത്തിൽ നിന്നും മൂല്യ വർദ്ധിത ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു കണ്ണൂർ ജില്ലയില പ്രശക്തിയാർജ്ജിച്ച ഒരിനം മാമ്പഴമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം. ഇതിന്റെ അതീവ രുചിയാണ് ഇതിനെ വിശിഷ്ടമാക്കുന്നത്. പാകമായ കുറ്റിയാട്ടൂര്‍ മാങ്ങയുടെ അടിഭാഗം ഇളംമഞ്ഞ നിറത്തിലാണ്. ഞെട്ടില്‍ പിങ്ക് നിറത്തിലുള്ള കട്ടിയുളള കറ കാണാം. രൂപംപോലെതന്നെ വിശേഷപ്പെട്ടതാണ് രുചിയും. കേരളത്തിലാദ്യമായി ദേശസൂചികാപദവി ലഭിച്ച ഫലമായ കുറ്റിയാട്ടൂര്‍ മാമ്പഴം. ഏറ്റവുമധികം നാരുകളടങ്ങിയ മാങ്ങയെന്ന നിലയില്‍ ശ്രദ്ധേയമാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുറ്റിയാട്ടൂര്‍ മാമ്പഴത്തിൽ നിന്നും മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലന പരിപാടികൾ ആരംഭിച്ചു.
കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധരാണ് പരിശീലനം നല്കുന്നത് . കുട്ട്യാട്ടൂർ വള്ളുവയലിൽ മാങ്ങ ഉദ്പാദക സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. ആദ്യഘട്ടത്തിൽ മാമ്പഴ പൾപ്പും പിന്നീട് പൾപ്പിൽ നിന്നും ജ്യൂസ്, ജാം എന്നിവ ഉണ്ടാക്കാനുമാണ് പദ്ധതി.ഇതിനായി 15 ടൺ മാങ്ങ ശേഖരിച്ചു കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപപഞ്ചായത്തുകളായ മയ്യില്‍, മുണ്ടേരി, കൂടാളി എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം ഉല്പാദിപ്പിക്കുന്നത്.
വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിനടത്തുന്നില്ലെങ്കിലും ഈപ്രദേശത്തെ വീടുകളിൽ മൂവായിരത്തഞ്ഞൂറോളം വരുന്ന മാവുകളിൽ നിന്നാണ് മാങ്ങ ഉദ്പാദക സംഘത്തിന്റെ നേതൃത്വത്തിൽ മാമ്പഴം ശേഖരിച്ചു വിപണനം നടത്തിവരുന്നത്. ഉയര്‍ന്ന ഉത്പാദനക്ഷമത, ദ്രുതവളര്‍ച്ച, നിത്യഹരിതസ്വഭാവം, പടര്‍ന്നുപന്തലിക്കുന്നകാക്കുന്നത് പ്രകൃതം, ബഹുഭ്രൂണസ്വഭാവം, ഒന്നിടവിട്ട വര്‍ഷങ്ങളില്‍ തരുന്ന മികച്ച വിളവ് തുടങ്ങിയവയാണ് സവിശേഷതകള്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പൂക്കാലം. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് മാമ്പഴം ഉണ്ടാകുക.
കുറ്റിയാട്ടൂർ മാമ്പഴത്തിൽ നിന്നും മൂല്യ വർദ്ധിത ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നു
കണ്ണൂർ ജില്ലയില പ്രശക്തിയാർജ്ജിച്ച ഒരിനം മാമ്പഴമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം.
Share your comments