News

കുറ്റിയാട്ടൂർ കുള്ളന്മാവുകൾ വരുന്നു 

dwarf mango tree
ലോകപ്രസിദ്ധമായ കുറ്റിയാട്ടൂർ  മാങ്ങയുടെ കുള്ളൻ മാവുകൾ വരുന്നു. പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രവും കുറ്റിയാട്ടൂർ  മാവ് കർഷക കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കുള്ളൻ മാവുകൾ ആറു മാസത്തിനകം പുറത്തിറങ്ങും. കുള്ളൻ മാവുകൾക്കു പരമാവധി നാല് മീറ്റർ ഉയരമാണുണ്ടാവുക. ഇവയിൽ നിന്ന് പ്രതിവർഷം നാല് ക്വിന്റൽ വരെ മാങ്ങ ലഭിക്കും. 7 മീറ്റർ ഇടവിട്ട് നട്ടാൽ 25 സെന്റിൽ 8 മാവുകൾ വരെ നടാനാകും. കുറ്റിയാട്ടൂരിലെയും മയ്യിലേയും മുത്തശ്ശിമാവുകളിൽ നിന്ന് ശേഖരിച്ച ഒട്ടുകമ്പുകൾ ഉപയോഗിച്ചാണ് കുള്ളൻ മാവുകൾ വികസിപ്പിക്കുന്നത് .അടുത്ത വര്ഷം 50000 തൈകൾ നാടാൻ  തയ്യാറാകും. ബഹുഭ്രൂണ സ്വഭാവ  മുള്ളതിനാൽ  മൂന്നു വർഷത്തിനുളിൽ കുള്ളൻ മാവുകൾ കായ്ക്കാൻ തുടങ്ങും. 

നിലവിൽ കുറ്റിയാട്ടൂർ   മാവു കൃഷി അഭിമുഖീകരിക്കുന്ന എല്ലാപോരായ്മകളും തീർക്കുന്നവയായിരിക്കും കുള്ളൻ മാവുകൾ.നിലവിലുള്ള കുറ്റിയാട്ടൂർ മാവുകൾക്ക്  ഉയരക്കൂടുതൽ ഉള്ളകാരണം 80 ശതമാനം മാങ്ങകൾ നശിച്ചുപോകുകയും ഇത്തിൾക്കണ്ണി ആക്രമണം ഉണ്ടാകുകയും, മാങ്ങ ശേഖരിക്കാൻ ബുദ്ദിമുട്ടു നേരിടുകയും ചെയ്യാറുണ്ട്. കുലം മാവുകൾ വരുന്നതോടെ ഉദ്പാദനം കൂടുകയും ഗുണമേന്മയുള്ള മാനാഗകൾ ലഭിക്കുകയും ചെയ്യും . നബാർഡിന്റെ സാമ്പത്തിക  സഹായത്തോടെയാണ്  പരീക്ഷണവും കൃഷി വ്യാപനവും നടത്തുന്നത്.പാതയോരങ്ങളിലും തരിശ്ശിടങ്ങളിലും മാവിൻതൈകൾ നടും.ചെങ്കൽ മണ്ണിലും ക്വാറി പാറപ്രദേശങ്ങളിലും ഗുണമേന്മയുള്ള മാവിൻതൈകൾ നട്ടുവളർത്തുന്നതിന് ത്രിതല പച്ചയത്തുകൾ ഹരിതകേരള മിഷൻ എന്നിവയുടെ സഹായം ലഭിക്കും.  

English Summary: kuttyattoor dwarf mango tree will be coming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine