News

കൽപ്പറ്റയിൽ മെയ് 20 മുതൽ മാമ്പഴപ്പെരുമ

mango banner

കൽപ്പറ്റയിൽ മെയ് 20 മുതൽ മാമ്പഴപ്പെരുമ മാമ്പഴപ്പെരുമ 2019 എന്ന പേരിൽ മെയ് 20, 21 തിയതികളിൽ മാംഗോ ഫെസ്റ്റ് നടക്കും. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും കേരള ഓർഗാനിക് ഇക്കോ ഷോപ്പിന്റെയും വയനാട് അഗ്രി മാർക്കറ്റിംഗ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കൽപ്പറ്റ വിജയ പമ്പ് പരിസരത്താണ് മാമ്പഴ പ്രദർശനം. വിവിധയിനം മാമ്പഴങ്ങളുടെയും മറ്റ് പഴവർഗ്ഗങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഉണ്ടാകും. മികച്ച പ്രദർശനത്തിന് സമ്മാനവും നൽകും. മാമ്പഴ പ്രദർശനത്തിലും മറ്റ് പഴ വർഗ്ഗപ്രദർശനത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9048723616, 9747 37 22 55 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.


Share your comments