ഇന്ത്യയിൽ നിന്ന് കോഴിയുള്‍പ്പെടെ എല്ലാ പക്ഷികളുടെയും, പക്ഷിയുല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തു നിന്ന് കോഴിയുള്‍പ്പെടെ എല്ലാ പക്ഷികളുടെയും, പക്ഷിയുല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തു നിന്ന് കോഴിയുള്‍പ്പെടെ എല്ലാ പക്ഷികളുടെയും, പക്ഷിയുല്‍പന്നങ്ങളുടെയും ഇറക്കുമതിക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. കുവൈത്ത് ഭക്ഷ്യസുരക്ഷ വിഭാഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇന്ത്യ പക്ഷിപ്പനി മുക്തമാവുന്ന മുറക്ക് വിലക്ക് നീക്കി ഇറക്കുമതി സാധാരണ നിലയിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ഇറ്റലി, മെക്സികോ എന്നിവിടങ്ങളില്‍നിന്ന് ആടുമാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം പിന്‍വലിച്ചു. കുളമ്പ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ രാജ്യങ്ങളില്‍നിന്ന് ആടുമാടുകളുടെ ഇറക്കുമതിക്ക് മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നത്. അതേസമയം പകർച്ച രോഗം കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റി അൽറായ് പക്ഷിമാർക്കറ്റിലെ മുഴുവൻ പക്ഷികളെയും കെന്നൊടുക്കി.
English Summary: Kuwait Ban on Indian poultry products
Share your comments