കാർഷിക മേഖലകളിലെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിലുള്ള പിന്തുണ അനിവാര്യമാണ്. സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, കാർഷിക വൃത്തികൾ കൂടുതൽ സുഗമമവും കാര്യക്ഷമവുമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ആവർത്തിച്ച് പറയുന്നത്. കൃഷിയും, വിദ്യാഭ്യാസവും, ഗവേഷണവും സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന ഐസിഎആറി(ICAR)ന്റെ കീഴിലുള്ള ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചർ റിസർച് ആൻഡ് എഡ്യൂക്കേഷൻ (Department of Agriculture Research and Education) സെക്രട്ടറിയായും ഡയറക്ടർ ജനറലായും ചുമതലയേറ്റ ഹിമാൻഷു പഥക്കിന്റെ ഭാവി പദ്ധതികൾ ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് ഉണർവാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചി (Indian Council of Agricultural Research)ന്റെ നേതൃത്വനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹിമാൻഷു പഥക്കിനെ നേരിൽ കണ്ട് ആശംസ അറിയിച്ച് കൃഷി ജാഗരൺ ടീം. ന്യൂഡൽഹിയിലെ കൃഷിഭവനിലെ അദ്ദേഹത്തിന്റെ പുതിയ ഓഫീസിൽ വച്ചാണ് ഹിമാൻഷു പഥക്കുമായുള്ള കൂടിക്കാഴ്ച നടന്നത്. കാർഷികമേഖലയിലെ തന്റെ ഭാവി പദ്ധതികൾ സമയോചിതമായി വെളിപ്പെടുത്തുമെന്ന് പഥക് പറഞ്ഞു. കൃഷിയ്ക്കും കർഷകർക്കും വേണ്ട സഹായങ്ങളും വികസനപ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിൽ കൃഷി ജാഗരണുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കെവികെ പ്രവർത്തനങ്ങൾ കൃഷി ജാഗരണുമായി കൈകോർത്ത്: ഹിമാൻഷു പഥക്
730 കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ കൃഷി ജാഗരണുമായി കൈകോർത്ത് വിപുലമാക്കും. കാർഷിക മേഖലകളിലെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കൃഷി ജാഗരണിന്റെ പങ്കാളിത്തം ഉറപ്പുവരുത്തും.' ഒപ്പം, കർഷകർക്കായി നിലകൊള്ളുന്ന കൃഷി ജാഗരണിന്റെ ഭാവി പ്രവർത്തനങ്ങളെ ഹിമാൻഷു പഥക് അഭിനന്ദിക്കുകയും ചെയ്തു.
കൃഷി ജാഗരൺ ആൻഡ് ആഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിനും, ഡയറക്ടർ ഷൈനി ഡൊമിനിക്കിനുമൊപ്പം കൃഷി ജാഗരൺ പ്രതിനിധികളും അദ്ദേഹവുമായി സംവദിച്ചു.
കാർഷിക പുരോഗതിക്കായി ലക്ഷ്യമിടുന്ന എല്ലാ സംരംഭങ്ങളിലും കൃഷി ജാഗരണും ICARനൊപ്പം നിൽക്കുന്നുമെന്ന് പഥക്കിന് ഉറപ്പ് നൽകി.
ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് ഹിമാൻഷു പഥക്. ഐസിഎആർ- ഡെയർ സെക്രട്ടറിയായും ഡിജിയായി പഥക്കിനെ നിയമിക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകിയത്.
അറുപത് വയസ് വരെ ICARന്റെ ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചർ റിസർച് ആൻഡ് എഡ്യൂക്കേഷൻ വിഭാഗത്തിന്റെ സെക്രട്ടറിയായും ഡിജിയായും പഥക്കിനെ നിയമിക്കുന്നതിനുള്ള തീരുമാനത്തിൽ അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടെ സെക്രട്ടറി ദീപ്തി ഉമാശങ്കർ ഒപ്പുവച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ജോലി തേടുന്നവരാണോ? നിങ്ങൾക്കായിതാ കുറച്ച് ആപ്പുകൾ
ഹോർട്ടികൾച്ചർ ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും ഏകോപിപ്പിക്കുന്നതിനും നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത സ്ഥാപനമാണ്, കാർഷിക, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചി(ICAR)ന് കീഴിലുള്ള അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് എജ്യുകേഷൻ വകുപ്പ് (DARE).
Share your comments