കോവിഡിനെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതോടെ സംസ്ഥാനത്തു പൈനാപ്പിൾ കൃഷിക്ക് വെല്ലുവിളിയായി തൊഴിലാളി ക്ഷാമം.Pineapple cultivation in the state is facing a labor shortage as a large number of workers have returned home after Kovid. . തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ പുതിയ കൃഷി ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.സംസ്ഥാനത്തു ആകെ 45000 ഏക്കറിൽ പൈനാപ്പിൾ കൃഷിയുണ്ടെന്നാണ് കണക്ക് . സാധാരണ മൂന്നര വർഷത്തെ കാലാവധിയിലാണ് കൃഷിക്കായി സ്ഥലം പാട്ടത്തിനെടുക്കുന്നത്. ലോക് ഡൗണിനു മുൻപ് 25000 ത്തോളം തൊഴിലാളികൾ പൈനാപ്പിൾ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. തൊഴിലാളി ദൗർലഭ്യം മൂലം ആദ്യ രണ്ടു വർഷത്തെ വിളവെടുപ്പിനു ശേഷം മൂന്നാം വർഷം വിളവെടുപ്പ് നടത്താതെ കൃഷി ഉപേക്ഷിച്ചവരുമുണ്ട്. ഇത് ഇത്തവണ ഉത്പാദനത്തെ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്.
അതേസമയം തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഇവിടെ നിന്നും ബസുകൾ അയച്ചു ജാർഖണ്ഡിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരികയാണ്. തൊടുപുഴയിൽ നിന്നും വാഴക്കുളത്തു നിന്നും 49 സീറ്റുള്ള ഒരു ബസ് ജാർഖണ്ഡിൽ പോയി തൊഴിലാളികളുമായി മടങ്ങിയെത്താൻ രണ്ടര ലക്ഷം രൂപയാണ് ചാർജ്. ഇപ്രകാരം നിരവധി തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചത്. ഇതിനു പുറമെ വിമാനമാർഗവും തൊഴിലാളികളെ എത്തിക്കുന്നുണ്ട്. നാട്ടിലെത്തുന്ന തൊഴിലാളികൾക്ക് 7 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഇതിനു ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ പോസിറ്റീവായാൽ കൂടെ വന്നവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. ഫലത്തിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു നാട്ടിലെത്തിക്കുന്ന തൊഴിലാളികളെ ചുരുങ്ങിയത് ഒരു മാസത്തോളം ജോലിക്കു നിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാലയളവിലെ ചെലവും കോവിഡ് പരിശോധന ഫീസും ഉൾപ്പെടെ വൻ തുക ചെലവഴിക്കേണ്ടി വരും. പൈനാപ്പിൾക്കൃഷി നിലവിൽ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നു പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ലോക്ഡൗണിനെ തുടർന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വിപണി തിരിച്ചു കയറാനുള്ള ശ്രമത്തിനിടെയാണ് തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടായ വിലയിടിവ് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. നഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. സമീപകാലത്തു പൈനാപ്പിൾ വില കിലോയ്ക്ക് 25 രൂപയിലേക്കു ഉയർന്നെങ്കിലും വീണ്ടും വില കുറയുന്ന സാഹചര്യമാണ്. വേനൽക്കാലം ആരംഭിക്കുന്നതോടെ വീണ്ടും വില ഉയരുമെന്ന കണക്കു കൂട്ടലിലാണ് കർഷകർ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പൈനാപ്പിൾ കൃഷി വീട്ടുവളപ്പിൽ ചെയ്യുന്ന വിധം
Share your comments