സുഗന്ധവ്യഞ്ജന കയറ്റുമതിയെ പ്രതിസന്ധിയിലാക്കി എംഇഐഎസ് (മെര്‍ക്കന്‍ഡൈസ് എക്‌സ്‌പോര്‍ട്‌സ് ഫ്രം ഇന്ത്യ സ്‌കീം)ആനുകൂല്യങ്ങൾ മുടങ്ങിക്കിടക്കുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍30-35 ശതമാനം വരെ കയറ്റുമതിയില്‍ ഇടിവ് വന്നിരിക്കുന്നതായാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഇന്‍സെന്റീവുകള്‍ വീണ്ടും നടപ്പിലാക്കിയില്ലെങ്കില്‍ ഈ അവസ്ഥ വീണ്ടും പരിതാപകരമാകുമെന്നതാണ് വിലയിരുത്തല്‍.
18,000 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 2015 ല്‍ ആണ് വിദേശ വ്യാപാര നയത്തിൻ്റെ ഭാഗമായി എംഇഐഎസ് ഇന്‍സെന്റീവുകള്‍ നടപ്പിലാക്കിയത്. ഇതനുസരിച്ച് 2-7 ശതമാനം ടാക്‌സ് ആണ് കയറ്റുമതിക്ക് നികുതി ഇളവ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്‍സെന്റീവ് മുടങ്ങിയതോടെ ഇതും ലഭിക്കാതെയായി.മുളക്, ജീരകം, മഞ്ഞള്‍, ചില എണ്ണകൾ, ഓയില്‍ എക്‌സ്ട്രാക്റ്റുകള്‍ എന്നിവയാണ് കയറ്റതുമതി ചെയ്യുന്നവയില്‍ ഏറെയും.
Share your comments