വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാനായി ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതല്‍ 'ലക്ഷ്യ'യെത്തും. ജലഗതാഗത വകുപ്പ് പുതുതായി നിര്‍മ്മിച്ച അഞ്ച് ലക്ഷ്യ ബോട്ടുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ജലഗതാഗത വകുപ്പിൻ്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അഞ്ച് ആധുനിക സ്റ്റീല്‍ ബോട്ടുകള്‍ നീരിലിറങ്ങുന്നത്.
അത്യാധുനിക സൗകര്യങ്ങളാണ് 'ലക്ഷ്യക്കുള്ളത്. ഒരേ സമയം 75 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന 'ആധുനിക രീതിയിലുള്ള സീറ്റുകള്‍, ശബ്ദവും വൈബ്രെഷനും കുറഞ്ഞ 127 എച്ച്‌പി എന്‍ജിന്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബോട്ടുകള്‍ ഐആര്‍എസ് ക്ലാസിലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ബയോ ടോയിലെറ്റുകളും 'ലക്ഷ്യ'യില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി എന്‍ജിന്‍ ഡ്രൈവര്‍ ബില്‍ജ് പമ്ബ്, ഫയര്‍ പമ്ബ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് 'ലക്ഷ്യ'യെത്തുന്നു
വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാനായി ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക് ഇന്നുമുതല്‍ 'ലക്ഷ്യ'യെത്തും.
Share your comments