കണ്ണൂർ: പിഎം കിസാന്‍ സമ്മാൻ നിധി യോജനയുടെ അടുത്ത ഗഡു ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ഈ മാസം 31ന് മുമ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. കൃഷി ഡെപ്യൂട്ടി ഡയറക്ടറാണ് അറിയിപ്പ് നൽകിയത്. ഈ മാസം 25, 26, 27 തീയതികളില്‍ ഇതിനായി പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി അടുത്തുള്ള പോസ്റ്റോഫീസില്‍ ഇതിനായി എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: കോഴി ഫാമുകളിലെ ദുർഗന്ധം; പരിഹാരം കണ്ടുപിടിച്ച് വിദ്യാർഥികൾ
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് eKYC നിര്‍ബന്ധമാണ്. അതിനാൽ ആനുകൂല്യം തടസമില്ലാതെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും ഉപയോഗിച്ച് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവ കേന്ദ്രങ്ങള്‍ വഴിയോ, കേന്ദ്ര സര്‍ക്കാറിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴിയോ, ഇ-കെവൈസി പൂര്‍ത്തിയാക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാമ്പ് ഇന്നുകൂടി സംഘടിപ്പിക്കുന്നുണ്ട്.
റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലിലുള്ള പിഎം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങളും സമര്‍പ്പിക്കണം. കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ അക്ഷയ/ പൊതു സേവന കേന്ദ്രങ്ങള്‍ വഴിയോ ഉടൻതന്നെ ചേര്‍ക്കണം. ReLIS പോര്‍ട്ടലില്‍ ഭൂമിയുടെ വിവരങ്ങള്‍ ഇല്ലാത്തവരും, നല്‍കാന്‍ സാധിക്കാത്തവരും, ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവരും 2018- 19 വർഷങ്ങളിലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷിഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കണം. കൂടുതല്‍ അറിയാൻ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം. വിശദ വിവരങ്ങൾക്ക് 1800 425 1661, 0471 2304022, 2964022 തുടങ്ങിയ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
അപേക്ഷ നൽകുന്നവർ ശ്രദ്ധിക്കുക
രാജ്യത്തെ കർഷകർക്ക് ഓരോ 4 മാസത്തിലും 2,000 രൂപ വീതം ലഭിക്കുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന. ഈ വർഷം ജൂലൈയിൽ 14-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. ഇതിനായി www.pmkisan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ‘Farmer's Corner’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത്, New Farmer Registrationൽ ക്ലിക്ക് ചെയ്ത്, ആധാർ നമ്പർ നൽകി captchaയും പൂരിപ്പിക്കാം. ശേഷം, ആവശ്യമുള്ള വിവരങ്ങൾ നൽകി ‘Yes’ ക്ലിക്ക് ചെയ്യുക. ഈ വർഷം ഫെബ്രുവരിയിലാണ് എട്ട് കോടിയിലധികം കർഷകർക്ക് 13-ാം ഗഡു ലഭിച്ചത്. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുക. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. നിലവിൽ 4 മാസത്തിലൊരിക്കലാണ് ധനസഹായം കർഷകർക്ക് ലഭിക്കുന്നത്.
പതിനാലാം ഗഡുവിന് അർഹതയുണ്ടോയെന്ന് പരിശോധിക്കാം
പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന് അർഹതയുണ്ടോയെന്ന് ഇപ്പോൾ അറിയാം. PM Kisanന്റെ ഔദ്യോഗിക പോർട്ടല്‍ സന്ദര്‍ശിച്ച്, 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറോ സ്‌കീമുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 10 അക്ക മൊബൈൽ നമ്പറോ നൽകണം. ശേഷം, സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് നൽകണം.
ഇതിനുശേഷം സ്ക്രീനിൽ സ്റ്റാറ്റസ് കാണാൻ സാധിക്കും. ഇ-കെവൈസി, യോഗ്യത, ലാൻഡ് സീഡിംഗ് എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കണം. ഈ മൂന്നെണ്ണത്തിൽ ഏതെങ്കിലും ഒന്നിന് മുന്നിൽ 'ഇല്ല'എന്ന് കാണിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇൻസ്‌റ്റാൾമെന്‍റ് നഷ്ടമാകും. 'അതെ' എന്നാണെങ്കിൽ ആനുകൂല്യം ലഭിക്കും.
Share your comments