<
  1. News

നീറ്റ് യുജി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET UG 2023-ന് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 6 ആണ്. രാജ്യത്തെ വിവിധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷ വഴിയാണ്. കേരളത്തിൽ മെഡിക്കൽ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകൾക്കും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകൾക്കും നീറ്റ് സ്കോർ പരിഗണിച്ചാണ് പ്രവേശനം.

Meera Sandeep
Last date to apply for NEET UG is 6th April
Last date to apply for NEET UG is 6th April

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET UG 2023-ന് അപേക്ഷകൾ അയക്കേണ്ട അവസാന തിയതി  ഏപ്രിൽ 6 ആണ്.  രാജ്യത്തെ വിവിധ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷ വഴിയാണ്. കേരളത്തിൽ മെഡിക്കൽ വിഭാഗത്തിലെ ആറ് പ്രോഗ്രാമുകൾക്കും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴ് പ്രോഗ്രാമുകൾക്കും നീറ്റ് സ്കോർ പരിഗണിച്ചാണ് പ്രവേശനം . കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമാഗ്രഹിക്കുന്നവർ സമയമാകുമ്പോൾ കീം രജിസ്ട്രേഷൻ  കൂടി നടത്തേണ്ടതുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6 ആണ്. പ്രവേശന പരീക്ഷ, രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ മെയ് 7ന് (ഞായറാഴ്ച) നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: SRESHTA Scheme: സ്‌കോളർഷിപ്പ് തുകയോടെ മികച്ച വിദ്യാഭ്യാസം നൽകാൻ 'ശ്രേഷ്ഠ'

പോണ്ടിച്ചേരിയിലെ ജിപ്മറിലുള്ള ബി.എസ്.സി നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകള്‍, വിവിധ കേന്ദ്ര സ്ഥാപനങ്ങളിലെ ബി.എസ്.സി നഴ്‌സിങ് തുടങ്ങിയവയുടെ പ്രവേശനവും നീറ്റ് പരീക്ഷ വഴിയാണ്. ആംഡ് ഫോഴ്സ് മെഡിക്കൽ സർവ്വീസസ് (AFMS) കോളേജുകളിലെ ബി.എസ് സി നഴ്സിംഗ് പ്രവേശനവും നീറ്റ് സ്റ്റോർ പരിഗണിച്ചാണ് നടത്തുന്നത്. ഇതു കൂടാതെ ബംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബി.എസ് (റിസർച്ച്) കോഴ്‌സിൻ്റെ അഡ്മിഷനും മുൻ വർഷങ്ങളിൽ നീറ്റ് സ്‌കോര്‍ പരിഗണിക്കാറുണ്ട്. ചില വിദേശസ്ഥാപനങ്ങളിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടണമെങ്കിലും നീറ്റ് യോഗ്യത നേടിയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാഭ്യാസ വായ്പകള്‍ക്ക് എടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച പ്ലസ് ടു / അല്ലെങ്കിൽ തത്തുല്യയോഗ്യതയാണ് അപേക്ഷായോഗ്യത. ഇപ്പോൾ രണ്ടാം വർഷ പരീക്ഷ എഴുതുന്നവർക്കും നീറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ജനറൽ വിഭാഗക്കാർക്ക് ചുരുങ്ങിയത് 50% മാർക്കും, സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് (SC/ST/OBC) 40% മാർക്കും, ശാരീരിക വൈകല്യമുള്ളവർക്ക് 45% മാർക്കും വേണം.അപേക്ഷകർക്ക് 2022 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ

10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റ്

സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ ( ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്നത്)

ഒപ്പ്

പോസ്റ്റ്കാർഡ് (4×6) വലുപ്പമുള്ള ഫോട്ടോ

ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ

അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് തുടങ്ങിയവയിലൊന്ന് )

കാറ്റഗറി സർട്ടിഫിക്കറ്റ് (SC, ST, OBC, EWS) , ഉണ്ടെങ്കിൽ.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിന് 1,700/- രൂപയും ഇ.ഡബ്ല്യു.എസ്./ഒ.ബി.സി.-എൻ.സി.എൽ.വിഭാഗക്കാർക്ക് 1,600/- രൂപയും എസ്‌.സി./എസ്ടി ./പി.ഡബ്ല്യു.ബി.ഡി./മൂന്നാം ലിംഗക്കാർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് 1,000/- രൂപയുമാണ് , അപേക്ഷാ ഫീസ്.ഇന്ത്യക്ക് പുറത്തുള്ളവർ / 9,500/- രൂപ അപേക്ഷാ ഫീസായി നൽകണം.പരീക്ഷാ ഫീസിന് പുറമെയുള്ള ജിഎസ്ടിയും പ്രോസസ്സിംഗ് ചാർജുകളും അധികമായി അടയ്‌ക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://neet.nta.nic.in/

English Summary: Last date to apply for NEET UG is 6th April

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds