വേനൽ കനത്തതോടെ ദാഹമകറ്റാൻ നാരങ്ങാവെള്ളത്തിനും,ജ്യൂസിനുമൊക്കെ ആവശ്യക്കാർ ഏറുകയാണ്. ജ്യൂസ് കടകളില്‍ ഏറ്റവും കൂടുതല്‍ ചെലവ് നാരങ്ങാവെള്ളത്തിനാണ്. എന്നൽ വേനലിൽ നാരങ്ങയുടെ വിലകുതിക്കുകയാണ്. ആവശ്യക്കാർ വർധിക്കുകയും ഉൽപാദനം കുറയുകയും ചെയ്തതോടെ ഒരു മാസത്തിനിടയിൽ ചെറുനാരങ്ങയുടെ വില 30 രൂപ വരെ വർധിച്ചു. കഴിഞ്ഞ മാസം ആദ്യവാരം വലുപ്പമുള്ള ചെറുനാരങ്ങ കിലോയ്ക്ക് 75–80 രൂപയായിരുന്നത് ഇപ്പോൾ 100 രൂപയിലധികമായി.ചെറുനാരങ്ങ തന്നെ വലുതും ചെറുതുമെന്നു രണ്ടിനങ്ങളുണ്ട്. നീര് കൂടുതലുള്ള വലിയ ചെറുനാരങ്ങയ്ക്കാണു വിലകൂടുതൽ.
ചില്ലറവിപണിയിൽ 120 മുതൽ 200 വരെയാണു വില. വലുപ്പം കുറഞ്ഞ ചെറുനാരങ്ങയ്ക്കു മൊത്തവിപണിയിൽ 65–70 65–70 ആയിരുന്നത് 90 രൂപയായി. ചില്ലറ വിപണിയിൽ 100 രൂപയാണു നിരക്ക്. കേരളത്തിൽ ഉൽപാദനം കുറവായതിനാൽ ആന്ധ്രയിൽ നിന്നുള്ള ചെറുനാരങ്ങയാണ് ഇവിടെ വ്യാപകമായി വിൽക്കുന്നത്. ഇടുക്കിയിലെ കട്ടപ്പനയിലാണ് കൂടുതൽ ചെറുനാരങ്ങ കൃഷിയുള്ളത്.എന്നാൽ, ഇത് സംസ്ഥാനത്തിന് ആവശ്യമുള്ളതിൻ്റെ ചെറിയൊരു ശതമാനമേ വരൂ. തമിഴ്നാട്ടിലെ ചെറുനാരങ്ങയുടെ പുറംതോടിനു കട്ടി കൂടുതലായതിനാൽ കച്ചവടക്കാർക്കു പൊതുവെ താൽപര്യം കുറവാണ്..
Share your comments