സവാളയുടെ ലഭ്യതക്കുറവ് മൂലം രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ഇറക്കുമതി ചെയ്ത ടണ്‍ കണക്കിന് സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണിപ്പോള്‍.34,000 ടണ്‍ സവാളയാണ് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നത്. തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഇന്ത്യന്‍ ഉള്ളിയുടെയത്ര എരിവ് ഇല്ലാത്തതാണ് ആവശ്യക്കാരില്ലാത്തതിന് കാരണം.
സവാളയുടെ രുചിക്കുറവ് മൂലം പല സംസ്ഥാനങ്ങളും ഈ സവാള വാങ്ങാന്‍ തയ്യാറാകുന്നില്ല. .അതുകൊണ്ട് വിലകുറച്ച് വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കിലോയ്ക്ക് 25 രൂപയ്ക്ക് ഈ സവോള വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.സവാള കിലോയ്ക്ക് 55 രൂപയ്ക്ക് വില്‍ക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന അതേ വിലയ്ക്ക് വിറ്റഴിക്കുമ്പോൾ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലായിരുന്നു കണക്കുകൂട്ടൽ.എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പകുതി വിലയ്ക്ക് വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വലിയ നഷ്ടത്തിനിടയാക്കിയേക്കും.
Share your comments