<
  1. News

കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന കർഷകർ കുറവ്: കാരണം പഠിക്കാൻ ഏജൻസി

കേരളത്തിലെ കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ മടിക്കുന്നതിന്റെ കാരണം കണ്ടെത്താനും കേന്ദ്ര–സംസ്ഥാന പദ്ധതികളെ യോജിപ്പിച്ച് പുതിയ രീതിയിൽ അവതരിപ്പിക്കാൻ ആശയം നൽകാനും കൃഷി വകുപ്പ് ഏജൻസിയെത്തേടി രാജ്യാന്തര ടെൻഡർ വിളിച്ചു.കേന്ദ്രത്തിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ വെറും 30,000 പേരാണു ചേർന്നത്. 18 ലക്ഷം കർഷകരാണ് കേരളത്തിൽഉള്ളത്.സംസ്ഥാനം 1995 മുതൽ നടപ്പാക്കിവരുന്ന വിള ഇൻഷുറൻസ് പദ്ധതിയിൽ 3 ലക്ഷം പേരും.

Asha Sadasiv

കേരളത്തിലെ കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ മടിക്കുന്നതിന്റെ കാരണം കണ്ടെത്താനും കേന്ദ്ര–സംസ്ഥാന പദ്ധതികളെ യോജിപ്പിച്ച് പുതിയ രീതിയിൽ അവതരിപ്പിക്കാൻ ആശയം നൽകാനും കൃഷി വകുപ്പ് ഏജൻസിയെത്തേടി രാജ്യാന്തര ടെൻഡർ വിളിച്ചു.കേന്ദ്രത്തിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ വെറും 30,000 പേരാണു ചേർന്നത്. 18 ലക്ഷം കർഷകരാണ് കേരളത്തിൽഉള്ളത്.സംസ്ഥാനം 1995 മുതൽ നടപ്പാക്കിവരുന്ന വിള ഇൻഷുറൻസ് പദ്ധതിയിൽ 3 ലക്ഷം പേരും.

ഒരു വർഷം മുൻപു വരെ സംസ്ഥാനപദ്ധതിയിൽ 80,000 പേരായിരുന്നു. ബോധവൽക്കരണ പരിപാടികളെ ത്തുടർന്നും കൃഷി വായ്പയെടുക്കുന്നവർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയതിനാലുമാണ് 3 ലക്ഷമെങ്കിലുമായത്.രാജ്യത്തെ എല്ലാ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം..

ഇ–ടെൻഡർ തുറന്നപ്പോൾ ഒരു ഏജൻസി മാത്രമായിരുന്നു കരാർ നൽകിയത്. അതുകൊണ്ട് കരാർ നൽകാൻ 8 വരെ സമയം നീട്ടി. 4 മാസം പഠനം നടത്തി മൂന്നോ നാലോ പുതിയ മാതൃകകൾ അവതരിപ്പിക്കണമെന്നാണ് ആവശ്യം. സംസ്ഥാനങ്ങളുടെ സാഹചര്യം അനുസരിച്ച് പദ്ധതിയിൽ വിട്ടുവീഴ്ചകളാകാം. പക്ഷേ, പണം സംസ്ഥാന സർക്കാരിനു നേരിട്ട് നൽകില്ലെന്നതാണ് കേന്ദ്രനിലപാട്.കേന്ദ്ര ഇൻഷുറൻസ് 2 വിധം നെല്ല്, മരച്ചീനി, വാഴ എന്നിങ്ങനെ 3 വിളകൾക്കാണ് പ്രധാനമന്ത്രി ഫസൽ ഭീമാ യോജന (പിഎംഎഫ്ബിവൈ) എന്ന പദ്ധതിപ്രകാരം ഇൻഷുറൻസ് പരിരക്ഷയുള്ളത്.

എന്നാൽ കേന്ദ്രസർക്കാരിന്റെതന്നെ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ ശീതകാല പച്ചക്കറികൾ ഉൾപ്പെടെ 12 വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. അടയ്ക്ക,കുരുമുളക്, ഇഞ്ചി, കരിമ്പ്, മഞ്ഞൾ, ഏലം, പൈനാപ്പിൾ, വാഴ, ജാതി വിളകളും ഉൾപ്പെടുന്നു. എന്നിട്ടും കേന്ദ്രപദ്ധതിയിൽ ചേരുന്ന കർഷകരുടെ എണ്ണം കേരളത്തിൽ കുറവ്. നെല്ലിനു ഹെക്ടറിന് 80,000 രൂപ വരെയും വാഴയ്ക്ക് ഹെക്ടറിന് 3 ലക്ഷം രൂപ വരെയും ലഭിക്കും. മരച്ചീനിക്ക് 1.25 ലക്ഷം രൂപവരെ‌മാണ് ഇൻഷുറൻസ് തുക. നെല്ലിന് ഇൻഷുറൻസ് തുകയുടെ 2% തുക കർഷകനും 2% വീതം കേന്ദ്രവും സംസ്ഥാനവും പ്രീമീയം തുക അടയ്ക്കണം. മരച്ചീനിക്കും വാഴയ്ക്കും ഇത് 5% വീതമാണ്.

English Summary: Less farmers join Central's crop insurane scheme

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds