വനിതകളെ ആദരിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനം. വ്യത്യസ്ത മേഖലകളിൽ നിന്നായി നിരവധി സ്ത്രീകൾ കഴിവ് തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച ആളാണ് കർണാടകയിൽ നിന്നുള്ള എവി രത്നമ്മ. കൃഷി ജാഗരൺ സംഘടിപ്പിച്ച മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിൽ മികച്ച കർഷകയ്ക്കുള്ള അവാർഡ് സ്വന്തമാക്കി, ഈ അവാർഡ് മാത്രമല്ല ഇത്തരത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് നിരവധി ആവാർഡുകളാണ് രത്നമ്മ സ്വന്തമാക്കിയിരിക്കുന്നത്. സ്വന്തമായി കഠിന പ്രയത്നത്തിലൂടെയാണ് രത്നമ്മ ഉയർന്ന് വന്നത്.
രത്നമ്മയെക്കുറിച്ച്!
കൂട്ടുകുടുംബത്തിൽ വളർന്ന രത്നമ്മ അധ്യാപികയാകുകയെന്ന സ്വപ്നത്തോടെ ടിസിഎച്ചിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അധ്യാപികയാകാനുള്ള ആഗ്രഹം അവർക്ക് നിറവേറ്റാനായില്ല. സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്നതിന് വേണ്ടിയാണ് അവർ കൃഷി തിരഞ്ഞെടുത്തത്.
വേദിക് എൻ്റർപ്രൈസസ്
രത്നമ്മയുടെ കാർഷിക കുടുംബമാണെങ്കിലും കൃഷിയുമായി അവർ ബന്ധപ്പെട്ടിരുന്നില്ല. വിവാഹ ജീവിതത്തിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടി ധാന്യക്കച്ചവടം തുടങ്ങിയത്. അതിന് ശേഷം കെവികെ യിലും മറ്റും പരിശീലനം നേടി ധാന്യ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വേദിക് എൻ്റർപ്രൈസിസ് എന്ന് പേരും ഇട്ടു. 4 ഏക്കർ ഭൂമിയുള്ള രത്നമ്മ കുടംബത്തിൻ്റെ കൂടെ സഹായത്താൽ സ്വന്തം സ്ഥലത്ത് വിവിധയിനം ധാന്യങ്ങൾ വിളയിച്ച് വിപണിയിലെത്തിക്കുകയാണ്. കാർഷിക സർവ്വകലാശാലകൾ, മറ്റ് കാർഷിക അനുബന്ധ സ്ഥാപനങ്ങൾ, കെവികെ എന്നിവയുടെ സാങ്കേതിക പരിശീലനവും സഹായവും കൊണ്ട് അനുദിനം വിപണി വികസിക്കുന്നുവെന്ന് രത്നമ്മ കൂട്ടിച്ചേർത്തു. പ്രതിദിനം 100 കിലോ അച്ചാറാണ് വിറ്റ്പോകുന്നത്.
രത്നമ്മയുടെ കൃഷി രീതികൾ
വ്യത്യസ്തമായ കൃഷി രീതിയാണ് എവി രത്നമ്മ സ്വീകരിച്ചത്. രണ്ടേക്കറിലാണ് മാവ് കൃഷി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്ത് ധാന്യവിളകളാണ് കൃഷി ചെയ്യുന്നത്. സെറിക്കൾച്ചർ ഉൾപ്പെടെയുള്ള സമ്മിശ്ര കൃഷിയാണ് ഇവർ നടത്തുന്നത്. കൂടാതെ പശുവളർത്തൽ, മത്സ്യബന്ധനം എന്നിവയും ചെയ്യുന്നുണ്ട്. കോലാറിലെ ICAR-KVK നൽകുന്ന മികച്ച സാങ്കേതിക വിദ്യയും സ്വീകരിച്ചു. കോലാറിലെ കെവികെ സംഘടിപ്പിച്ച ക്യാമ്പസ് പരിശീലനത്തിൽ അഞ്ച് ദിവസത്തെ പ്രൊഫഷണൽ പരിശീലനം നേടിയിട്ടുണ്ട്.
മാതൃകാ കർഷകയാണ്
കൃഷിയിലൂടെ വരുമാനം നേടുന്ന എ വി രത്നമ്മ ഒട്ടേറെ കർഷകർക്ക് മാതൃകയാണ്. ഒട്ടേറെ കർഷകർക്കാണ് ധാന്യങ്ങളുടെ ഉപയോഗക്ഷമതയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അറിവ് അവർ പകർന്ന് നൽകുന്നത്.
Share your comments