<
  1. News

LIC ജീവന്‍ ലാഭ് പോളിസി: 262 രൂപ മാറ്റി വയ്ക്കൂ, 20 ലക്ഷം രൂപ കൈയിലെത്തും

കൊവിഡ് കാലത്ത് ആരോഗ്യത്തിനും നിങ്ങളുടെ സമ്പാദ്യത്തിനും കൂടുതൽ സുരക്ഷിതത്വം നൽകുന്ന പദ്ധതികളിൽ ഭാഗമാകുന്നത് ഒരു മുതൽക്കൂട്ടാണ്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയിൽ നിന്നുള്ള മികച്ച ഒരു പോളിസിയാണ് ജീവന്‍ ലാഭ് പോളിസി.

Anju M U
lic
LIC ജീവന്‍ ലാഭ് പോളിസി: കൂടുതലറിയാം

ഏത് കാലത്തേക്കാളും ആരോഗ്യത്തിനും അതിലൂടെ ഇൻഷുറൻസിനും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വലിയ പ്രാധാന്യമേറിയിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായുമെല്ലാം കുതിച്ചുകൊണ്ടിരുന്ന ലോകരാജ്യങ്ങളെ കൊവിഡ് എന്ന മഹാമാരി പിടിച്ച് താഴേക്കിട്ട സമയം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ കൊവിഡ് കാലത്ത് ആരോഗ്യത്തിനും നിങ്ങളുടെ സമ്പാദ്യത്തിനും കൂടുതൽ സുരക്ഷിതത്വം നൽകുന്ന പദ്ധതികളിൽ ഭാഗമാകുന്നത് ഒരു മുതൽക്കൂട്ടാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അഥവാ എൽഐസി (Life Insurance Corporation- LIC) വാഗ്ദാനം ചെയ്യുന്നതും ഇത്തരം പോളിസികളും സ്കീമുകളുമാണ്.

അതായത്, പോളിസി ഉടമയ്ക്ക് ലൈഫ് കവറിനൊപ്പം മികച്ച വരുമാനം കൂടി ഉറപ്പാക്കാൻ ഉതകുന്ന പോളിസികളാണ് എൽഐസിയിലുള്ളത്. അത്തരത്തിലുള്ള ഒന്നാണ് എൽഐസി ജീവൻ ലാഭ് പോളിസി (LIC Jeevan Labh Policy). ഇൻഷുറൻസ് പരിരക്ഷയും സേവിങ്സ് ഓപ്ഷനും ലഭ്യമാകുന്ന ഈ പദ്ധതി ഒരു എൻഡോവ്‌മെന്റ് പോളിസി കൂടിയാണ്.

എൽഐസി ജീവന്‍ ലാഭ് പോളിസി (LIC Jeevan Labh Policy)

2020 ഫെബ്രുവരി 1ന് ആരംഭിച്ച ജീവന്‍ ലാഭ് പോളിസിയിലൂടെ ആകർഷകമായ പരിരക്ഷ ലഭിക്കുന്നു. ഉറപ്പായ സമ്പാദ്യവും വാഗ്ദാനം ചെയ്യുന്ന ഈ പോളിസിയിൽ 8നും 59 നും ഇടയിൽ പ്രായമുള്ള ആർക്കും നിക്ഷേപം നടത്താവുന്നതാണ്.
മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് മൊത്ത തുക ലഭിക്കുന്നു. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകും മുൻപ് പോളിസി ഉടമ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നതാണ് പോളിസിയുടെ മറ്റൊരു പ്രത്യേകത.

നോൺ-ലിങ്ക്ഡ്, പങ്കാളിത്തം, വ്യക്തിഗത, ലൈഫ് അഷ്വറൻസ് സേവിങ്സ് പ്ലാനായ ജീവന്‍ ലാഭ് പോളിസിയിൽ നിക്ഷേപകന് വായ്പയെടുക്കാനും സാധിക്കും. പോളിസിയ്ക്ക് പ്രധാനമായും മൂന്ന് നിബന്ധനകളുണ്ട്. 16 വർഷം, 21 വർഷം, 25 വർഷം എന്നീ കാലാവധിയാണ് ഈ പദ്ധതി നിർദേശിക്കുന്ന നിബന്ധനകൾ.
മാസം തോറുമോ അല്ലെങ്കിൽ മൂന്ന് മാസത്തിൽ ഒരിക്കലോ അർധ വാർഷികമായോ അതുമല്ലെങ്കിൽ വർഷം തോറുമോ പണം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഇതിൽ തന്നെ നിങ്ങൾ പ്രതിമാസ നിക്ഷേപകരാണെങ്കിൽ 15 ദിവസത്തെ ഗ്രേഡ് പിരീഡ് ഉണ്ടാകും. ത്രൈമാസ, അർധ വാർഷിക, വാർഷിക അടിസ്ഥാനത്തിലാണ് പ്രീമിയം അടയ്ക്കുന്നതെങ്കിൽ 30 ദിവസത്തെ ഗ്രേഡ് പിരീഡും ലഭിക്കുന്നതാണ്. നിക്ഷേപകൻ മരണപ്പെട്ടാൽ അഷ്വേർഡ് തുക നോമിനിക്ക് നൽകും.

ബന്ധപ്പെട്ട വാർത്തകൾ: മാസം തോറും 5000 രൂപ പെന്‍ഷന്‍; കർഷകർക്ക് കൈത്താങ്ങായി കേരള സർക്കാരിന്റെ പുതിയ പദ്ധതി

എൽഐസി ജീവൻ ലാഭിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. എന്നാൽ, ഇതിന് പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതിയിൽ ഇളവും ലഭിക്കുന്നതാണ്.

ദിവസവും 262 രൂപ, 20 ലക്ഷം തിരികെ ലഭിക്കും (Rs. 262 Per Year Will Get Rs. 20 Lakh)

പ്രതിദിനം 262 രൂപ മാറ്റിവച്ച്, അതായത് 16 വർഷത്തേക്ക് നികുതി ഉൾപ്പെടെ 7,916 രൂപ നിക്ഷേപിക്കുക. 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. മെച്യൂരിറ്റി കാലയളവ് 20 വർഷമായിരിക്കണം. ഇങ്ങനെ പോളിസി കാലാവധി പൂർത്തിയാകുമ്പോൾ 20 ലക്ഷം രൂപ ലഭിക്കും. പോളിസി കാലാവധി തീരുന്നത് വരെ തുക അടക്കേണ്ടതാണ്. എങ്കിൽ രണ്ട് ബോണസ് തുക കൂടി ഉൾപ്പെടുത്തി നിങ്ങൾക്ക് മൊത്തം 37 ലക്ഷം രൂപ നേടാനാകും.

English Summary: LIC Jeevan Labh Policy: With Just Rs. 262, You Will Earn 20 lakhs, Know More

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds