നിക്ഷേപകർക്ക് ആകർഷകമായ നിരവധി പദ്ധതികളും പോളിസികളുമുള്ള, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽ.ഐ.സി (Life Insurance Corporation of India or LIC), ഭാവി സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് നൽകി വരുന്ന പോളിസിയാണ് ജീവൻ ഉമാങ് പോളിസി (Jeevan Umang plan).
കുറഞ്ഞ നിക്ഷേപത്തിൽ, കൂടുതൽ ആനുകൂല്യങ്ങൾ എന്നതാണ് ഈ പോളിസിയുടെ പ്രധാന സവിശേഷത. ജീവൻ ഉമാങ് പോളിസിയിലൂടെ നിക്ഷേപകർക്ക് ദിവസവും 1300 രൂപ നിക്ഷേപം നടത്തി ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: SBI: ഈ തീയതിക്കുള്ളിൽ പാൻ കാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ പിഴ, അക്കൗണ്ട് മരവിപ്പിക്കും
കുഞ്ഞുങ്ങൾക്ക് മുതൽ ഈ പദ്ധതിയുടെ ഭാഗമാകാം. 90 ദിവസം മുതൽ 55 വയസ് വരെ പ്രായമുള്ള നിക്ഷേപകർക്കാണ് ജീവൻ ഉമാങ് പോളിസിയുടെ ആനുകൂല്യം ലഭ്യമാകുന്നത്. പോളിസി ഉടമക്ക് അപകടമോ മറ്റോ സംഭവിച്ചാൽ നോമിനികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഒറ്റത്തവണ തുക ലഭ്യമാകുന്നു.
27.60 ലക്ഷം രൂപ നിങ്ങളുടെ സമ്പാദ്യത്തിൽ (Benefits Of Rs. 27.60 Lakh)
അതായത്, നിങ്ങൾ പ്രതിദിനം 44 രൂപ പോളിസിക്കായി മാറ്റിവയ്ക്കുകയാണെങ്കിൽ ഒരു വർഷത്തിൽ 1302 രൂപ നിക്ഷേപിക്കാനാകും. എങ്കിൽ ഏകദേശം 15,298 രൂപ പോളിസി ഉടമക്ക് ഇതിലൂടെ ലഭിക്കുന്നതാണ്. 30 വർഷത്തേക്ക് നിങ്ങൾ പ്രീമിയം അടച്ചുകൊണ്ടേയിരുന്നാൽ, പോളിസിയിൽ നിക്ഷേപിച്ച തുക 4.58 ലക്ഷം രൂപയായി പോളിസിയിൽ തന്നെ നിലനിൽക്കുന്നതുമാണ്.
പോളിസിയുടെ മുപ്പത്തിയൊന്നാം വർഷം മുതൽ എല്ലാ വർഷവും 40,000 രൂപ റിട്ടേൺ നൽകി തുടങ്ങും. നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചായിരിക്കും ഇത്. 31 വർഷത്തിൽ നിന്ന് 40,000 രൂപ വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ, ഉടമക്ക് 100 വയസ്സ് ആകുമ്പോഴേക്കും ഏകദേശം 27.60 ലക്ഷം രൂപ ആകെ ലഭിക്കും.
അതേ സമയം, പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വന്നതും, കാലാവധി പൂർത്തീകരിക്കാത്തതുമായ പോളിസികൾ പുതുക്കാൻ ഉപയോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവസരമൊരുക്കുകയാണ്. ഇന്ന് മുതൽ മാർച്ച് 25 വരെയാണ് പോളിസികൾ പുതുക്കാനുള്ള സമയം. പോളിസി ഉടമകൾക്ക് അവരുടെ പോളിസികൾ പുനരുജ്ജീവിപ്പിക്കാനും, ലൈഫ് കവർ പുനഃസ്ഥാപിക്കാനും, കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ജീവിത കാലം മുഴുവൻ പെൻഷൻ കിട്ടാനുള്ള മികച്ച ലൈഫ് ഇൻഷുറൻസ് പോളിസിയാണിത്. ഇതിന്റെ കാലയളവ് 15 വർഷമാണ്.
2 ലക്ഷം രൂപ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുകയായും ലഭിക്കുന്നതാണ്. നിക്ഷേപ കാലാവധി പൂർത്തിയാകുന്നതോടെ ഒട്ടനവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് 30 വയസ് പൂര്‍ത്തിയായാൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.
ജീവിത കാലംമുഴുവന്‍ പെന്‍ഷന്‍ കിട്ടാന്‍ സഹായകരമായ മികച്ച ഒരു ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് ജീവൻ ഉമാങ് പോളിസി. 100 വർഷത്തേക്ക് വരെ ഈ പോളിസി വാങ്ങാമെന്നതിനാൽ, ഇതൊരു ഓള്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. പരമാവധി അപകടസാധ്യത കുറഞ്ഞ പോളിസികളാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്. ഈ നിക്ഷേപത്തിലൂടെ ഏറ്റവും ഉയർന്ന ആദായവും സുതാര്യവും സുരക്ഷിതവുമായ സേവനവും ലഭിക്കുന്നു.
Share your comments