ഒറ്റ പ്രീമിയം പ്ലാനായ സരള്‍ പെന്‍ഷന്‍ ഇമ്മീഡിയറ്റ് ആന്വുറ്റി പ്ലാനാണിത്. കൂടാതെ നോണ്‍ ലിങ്ക്ഡ്,നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് പ്ലാനുമാണിത്. ഒറ്റത്തവണ പെയ്മെന്റിന് ശേഷം രണ്ട് ആന്വുറ്റി തെരഞ്ഞെടുപ്പുകള്‍ എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാനിലൂടെ പോളിസി ഉടമകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ വാങ്ങി ആറ് മാസങ്ങള്‍ പൂര്‍ത്തിയായാല്‍ പോളിസി ഉടമയ്ക്ക് വായ്പ എടുക്കുവാനുള്ള സൗകര്യം കൂടി ഈ പ്ലാനിലൂടെ ലഭിക്കുന്നു.
മുടങ്ങിയ പോളിസികൾ പുതുക്കാനായി അവസരമൊരുക്കി എൽ ഐ സി LIC
സവിശേഷതകള്‍
എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനില്‍ പര്‍ച്ചേസ് വിലയായി ഒരു നിശ്ചിത തുക നല്‍കിക്കൊണ്ട് തുടര്‍ന്നുള്ള ജീവിത കാലയളവില്‍ സ്ഥിരമായ ഒരു വരുമാനം കൃത്യമായ ഇടവേളയില്‍ പോളിസി ഉടമയ്ക്ക് ലഭിയ്ക്കും. ഒരു വര്‍ഷം 12,000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും ചുരുങ്ങിയ ആന്വുറ്റി. ആന്വിറ്റിയുടെ തരം എങ്ങനെയാണോ അതിന് അനുസരിച്ചായിരിക്കും ചുരുങ്ങിയ പര്‍ച്ചേസ് വില നിശ്ചയിക്കപ്പെടുന്നത്. പോളിസി ഉപയോക്താവിന്റെ പ്രായവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ പരമാവധി പര്‍ച്ചേസ് വിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
രണ്ട് തരത്തിലുള്ള ആന്വുറ്റികള്‍
രണ്ട് തരത്തിലുള്ള ആന്വുറ്റികളാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് ലഭിക്കുന്നത്. പര്‍ച്ചേസ് വിലയുടെ 100 ശതമാനം നേട്ടവും ലഭിക്കുന്ന ലൈഫ് ആന്വുറ്റിയും, മരണത്തിന് ശേഷം പര്‍ച്ചേസ് വിലയുടെ 100 ശതമാനം നല്‍കുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റിയും.
LIC SIIP plan: പ്രതിമാസം ചെറിയ തുക നിക്ഷേപിച്ച് വലിയ തുക നേടാം!
തുകകള്‍ ഇങ്ങനെ
പ്രതിമാസ രീതിയിലും, പാദ വാര്‍ഷികമായും, അര്‍ധ വാര്‍ഷികമായും ആന്വുറ്റി ലഭിക്കും. ചുരുങ്ങിയ പ്രതിമാസ ആന്വുറ്റി ഈ പ്ലാനില്‍ 1,.000 രൂപയാണ്. ചുരുങ്ങിയ പാദ വാര്‍ഷിക ആന്വുറ്റി 3,000 രൂപയാണ്. എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാനിന് കീഴിലുള്ള ചുരുങ്ങിയ അര്‍ധ വാര്‍ഷിക ആന്വുറ്റി 6,.000 രൂപയുമാണ്.
വായ്പാ സൗകര്യവും
40 വയസ്സ് മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും എല്‍ഐസിയുടെ ഈ പുതിയ സരള്‍ പെന്‍ഷന്‍ പ്ലാന്‍ വാങ്ങിക്കുവാന്‍ സാധിക്കും. ആന്വുറ്റി ഉടമകള്‍ക്ക് വായ്പാ സൗകര്യവും എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി വാങ്ങിച്ചതിന് ആറ് മാസത്തിന് ശേഷമായിരിക്കും വായ്പാ സേവനം പോളിസി ഉടമയ്ക്ക് ലഭിക്കുക.
Share your comments