<
  1. News

പ്രവാസിസംരംഭകര്‍ക്കായി വായ്‌പ്പാനിർണ്ണയ ക്യാമ്പ്

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി ആറിന് പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Saranya Sasidharan
Loan Camp for Non-resident Entrepreneurs
Loan Camp for Non-resident Entrepreneurs

1. പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി ജനുവരി ആറിന് പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. നോർക്കറൂട്സ് ഹെഡ്ഓഫീസിലെ 0471 -2770511,+91-7736917333 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

2. തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 - 24 ന്റെ ലോഗോ പ്രകാശനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 25, 26, 27 തീയതികളിലായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകസമിതി സംഘടിപ്പിക്കുന്നത്. "തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 - 24" ലോഗോ മത്സരം സംഘടിപ്പിച്ചാണ് മികച്ച ലോഗോ കണ്ടെത്തിയത്. വല്ലച്ചിറ സ്വദേശി സലീഷ് നടുവിൽ തയ്യാറാക്കിയ ലോഗോ ഡിസൈനാണ് തിരഞ്ഞെടുത്തത്. ലോഗോ മത്സര വിജയിക്കുള്ള ക്യാഷ് അവാർഡ് ജില്ലാ ക്ഷീരസംഗമത്തിൽ നൽകും.

3. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ കർഷകർക്കായി ജനുവരി 11 മുതല്‍ 23 വരെ ക്ഷീരോത്പന്ന നിര്‍മാണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ ക്ഷീരകര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 8 ന് വൈകുന്നേരം 3 ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്. 135 രൂപയാണ് പ്രവേശന ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കരുതണം. പങ്കെടുക്കുന്നവർ dtcalathur@gmail.com എന്ന ഇമെയിലിലോ 9446972314, 9496839675, 9544554288, 04922-226040 ഫോൺ നമ്പറിൽ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം.

4. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 8,9 തീയതികളിൽ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ സ്ക്രീനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ നമ്പർ – 0479 2457778, 0479 2452277, 8590798131.

English Summary: Loan Camp for Non-resident Entrepreneurs

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds