<
  1. News

വെട്ടുകളി ആക്രമണം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നു: യു എന്‍

കാലവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ഉണ്ടായ വെട്ടുകിളി ആക്രണം കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ലോക കാലവസ്ഥാ സംഘടന.കാലാവസ്ഥാ വ്യതിയാനാം മൂലം ഉണ്ടാകുന്ന വലിയ മാറ്റങ്ങള്‍, അതായത്‌ ചൂട് വര്‍ധിക്കുന്നത്, വിജനപ്രദേശങ്ങളിലുണ്ടാകുന്ന കനത്ത മഴ ,ചുഴലിക്കാറ്റുകള്‍ ഇവയൊക്കെ പരിസ്ഥിതിക്ക് മാറ്റം സംഭവിക്കുകയും ജീവികളുടെ ആവാസവ്യവസ്ഥയെ അത് ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് യു എന്നിന്റെ പ്രത്യേക ഏജന്‍സി പറഞ്ഞു

Asha Sadasiv
Locust attack
Locust attack

കാലവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ഉണ്ടായ വെട്ടുകിളി ആക്രണം കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ലോക കാലവസ്ഥാ സംഘടന(World Meteorological Organisation (WMO) .കാലാവസ്ഥാ വ്യതിയാനാം മൂലം ഉണ്ടാകുന്ന വലിയ മാറ്റങ്ങള്‍, അതായത്‌ ചൂട് വര്‍ധിക്കുന്നത്, വിജനപ്രദേശങ്ങളിലുണ്ടാകുന്ന കനത്ത മഴ ,ചുഴലിക്കാറ്റുകള്‍ ഇവയൊക്കെ പരിസ്ഥിതിക്ക് മാറ്റം സംഭവിക്കുകയും ജീവികളുടെ ആവാസവ്യവസ്ഥയെ അത് ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് യു എന്നിന്റെ പ്രത്യേക ഏജന്‍സി പറഞ്ഞു.

വെട്ടുകിളികൾ അടുത്തിയെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നിരവധി കൃഷിഭൂമികള്‍ ആക്രമിച്ചു. രണ്ട് പതിറ്റാണ്ടിനിടയില്‍ ഇത്രയും രൂക്ഷമായ വെട്ടുകിളി ആക്രമണം ഉണ്ടായിട്ടില്ലെന്ന് പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

വെട്ടുകിളികളുടെ ആക്രമണം ഇത്രയും രൂക്ഷമായ രീതിയിൽ ഉണ്ടാകുന്നത് ഇപ്പോഴാണെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച്‌ ഡബ്ല്യു എം ഒ തയ്യാറാക്കിയ പ്രബന്ധത്തിൽ പറയുന്നു.
Locust attacks are causing a serious threat to food security in parts of East Africa, India and Pakistan as a result of changing climate conditions that can be linked to human activity, the World Meteorological Organisation (WMO) has said.

English Summary: Locust attack affects food security of India

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds