ഡൽഹിയിൽ കോവിഡ് ഭീതിക്കിടെ വെട്ടുകിളികള് വിമാനത്താവള പരിസരം കയ്യടക്കുന്നു.ഗുരുഗ്രാം - ദ്വാരക എക്സ്പ്രസ് ഹൈവേയിലെ പ്രദേശങ്ങളില് വിമാനത്താവളത്തിന് സമീപം വെട്ടുകിളി കൂട്ടങ്ങള് വ്യാപകമായി കാണപ്പെട്ട സാഹചര്യത്തിൽ ഡല്ഹി വിമാനത്താവളത്തില് നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെയും എത്തിച്ചേരുന്ന വിമാനങ്ങളുടെയും പൈലറ്റുമാര്ക്ക് ജാഗ്രതാനിര്‍ദ്ദേശം.ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആണ് ശനിയാഴ്ച നിര്‍ദ്ദേശം നല്‍കിയത്.
ഉത്തരേന്ത്യയിലെ പാടശേഖരങ്ങളില്‍ വന്‍വിളനാശം വരുത്തിയ വെട്ടുകിളി ശല്യം ഒന്നു കുറഞ്ഞു നില്‍ക്കുന്നതിനിടെയാണ് വിമാനത്താവള പരിസരത്ത് കടന്നിരിക്കുന്നത്. ഒരാഴ്ചയായി പെട്ടുന്ന കനത്ത മഴ ഒന്നടങ്ങിയതോടെയാണ് വെട്ടുകിളികള്‍ കാഴ്ചയ്ക്ക് തടസ്സമാകുന്നതായി പൈലറ്റുമാരുടെ മുന്നറിയിപ്പ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഒരു ടീമിനെ തന്നെ സജ്ജമാക്കി.പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്‌തു..
Delhi Air Traffic Control (ATC) directed pilots of all airlines to take necessary precautions during landing and take-off of aircraft in view of locust swarms seen near the airport in areas along Gurugram-Dwarka Expressway.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ദേവഹരിതം പദ്ധതിക്ക് മികച്ച പ്രതികരണം
Share your comments