
ക്ഷീരമേഖലയില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് വനിതാ ക്ഷീര കര്‍ഷക സര്‍വേ സംഘടിപ്പിക്കുന്നു. ക്ഷീരമേഖല ഇന്ന് ശക്തിയാര്‍ജിക്കുകയാണ്. പാല്‍ ഉത്പാദനത്തിലും കന്നുകാലികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണുള്ളത്. ഈ മേഖലയിലെ സുപ്രധാന പങ്കാളിത്തം സ്ത്രീകളുടേതാണ്. കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇവരുടെ സാമ്പത്തിക, സാമൂഹിക സ്ഥിതി മനസ്സിലാക്കി സ്ഥായിയായ വനിതാശാക്തീകരണത്തിനായി പുതിയ പദ്ധതികള്‍ രൂപീകരിക്കാനാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. ക്ഷീരസംഘങ്ങളിലെ വനിതകളുടെ അംഗത്വം, സാമൂഹിക അവസ്ഥ, കന്നുകാലികളുടെ എണ്ണം, സാമ്പത്തിക വിവരങ്ങള്‍, ലഭിച്ച പരിശീലനങ്ങള്‍ എന്നിവ സംബന്ധിച്ചാണ് സര്‍വേ. നാലു മാസം കൊണ്ടു സര്‍വേ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Share your comments