‘വനിതകളുടെ സമഗ്ര ശാക്തീകരണം’ എന്ന ലക്ഷ്യത്തോടെ കേരള സർക്ക രിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവർത്തിപയ്ക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍. വനിതകളെ സ്വാശ്രയത്തിന്റെ പടവുകളിലൂടെ അർഹാമായ സാമൂഹിക പദവിയിലേയ്ക്കുയർത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കു ന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോർപ്പസറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സർക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ ഈ കോർപ്പറേഷന്‍ നടപ്പിലാക്കി വരുന്നു.
1. വായ്പാ പദ്ധതികള്‍
1. സ്വയം തൊഴില്‍ വായ്പാ പദ്ധതി
2. വിദ്യാഭ്യാസ വായ്പാ പദ്ധതി
3. ലഘു വായ്പാ പദ്ധതി
പിന്നാക്ക വിഭാഗം
യോഗ്യതാ മാനദണ്ഡം
1. സർക്കാര്‍ അംഗീകരിച്ച പിന്നാക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉൾപ്പെട്ട ആളായിരിക്കണം
2. വാർഷിിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപയും വരെയാണ്.
3. പ്രായ പരിധി സ്വയം തൊഴില്‍ വായ്പകൾക്ക് 18 നും 55 നും മദ്ധ്യേയും, വിദ്യാഭ്യാസ വായ്പകൾ ക്ക് 18 നും 32 നും മദ്ധ്യേയും ആയിരിക്കണം
1. സ്വയം തൊഴില്‍ വായ്പാ പദ്ധതി
1. പരമാവധി വായ്പാ തുക : 10 ലക്ഷം രൂപ വരെ
2. പലിശ നിരക്ക് : 5 ലക്ഷം രൂപ വരെ 6% (വാർഷിക പലിശ)
3. 5 മുതല്‍ 10 ലക്ഷം രൂപ വരെ 8%(വാർഷിക പലിശ)
4. തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
5. പിഴ പലിശ : 6%
6. ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം
2. വിദ്യാഭ്യാസ വായ്പാ പദ്ധതി
a. ഇന്ത്യയില്‍ പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 10 ലക്ഷം രൂപവരെ.( 2.5 ലക്ഷം പ്രതിവർഷം)
പലിശ നിരക്ക് : 3.5% വാർഷി്ക പലിശ
പിഴപലിശ : 6% വാർഷി്ക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
b. വിദേശത്തു പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 20 ലക്ഷം രൂപവരെ.( 4 ലക്ഷം പ്രതിവർഷം)
പലിശ നിരക്ക് : 3.5% വാർഷിക പലിശ
പിഴപലിശ : 6% വാർഷിക പലിശ
തിരിച്ചടവ് കാലാവധി :
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
3. ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10,00,000/- രൂപ വരെ
പരമാവധി അംഗ പരിധി : 20 അംഗങ്ങള്‍
ഓരോ അംഗങ്ങള്ക്കും ലഭിക്കുന്ന
പരമാവധി വായ്പാ തുക : 50,000/- രൂപ വരെ
പലിശ നിരക്ക് : 4%
പിഴപലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി : 48 മാസ ഗഡുക്കള്‍
ന്യൂനപക്ഷ വിഭാഗം
യോഗ്യതാ മാനദണ്ഡങ്ങള്‍
സർക്കാര്‍ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളിലേതെങ്കിലും ഉൾപ്പെട്ടതായിരിക്കണം.
വരുമാന പരിധി രണ്ടായി തിരിച്ചിരിയ്ക്കുന്നു. Credit line 1 ല്‍ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത് 81,000/- രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത് 1,03,000/- രൂപ വരെയുമാണ്.
Credit line 2 ല്‍ മൊത്തം വരുമാന പരിധി 6,00,000/- രൂപ വരെയാണ്.
പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം. വിദ്യാഭ്യാസ വായ്പകള്ക്ക് 18 നും 33 നും മദ്ധ്യേയും ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20 ലക്ഷം രൂപ വരെ
Credit line 2 : 30 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
Credit line 1 : 6%
Credit line 2 : 6%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
വിദ്യാഭ്യാസ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20,00,000/- (ഇന്ത്യ)
Credit line 2 : 30,00,000/-(വിദേശത്ത്)
പലിശ നിരക്ക് :
Credit line 1 : 3%
Credit line 2 : 5%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 50 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
SHG : 5%
NGO : 2%
പിഴപലിശ :
SHG : 6%
NGO : 6%
തിരിച്ചടവ് കാലാവധി : 36 മാസ ഗഡുക്കള്‍
വിശദ വിവരങ്ങൾ അറിയുവാൻ:https://kswdc.org/ml/loan-scheme/
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ്പ പദ്ധതിയിൽ സർജിക്കൽ ഗ്ലൗസ് ,ഇരുമ്പ് ചൂലുകളുടെ നിർമാണം
Share your comments