കർഷകർക്ക് ആശ്വാസമായി 16 കാർഷിക ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനസർക്കാർ നവംബർ ഒന്നു മുതൽ തറവില ഏർപ്പെടുത്തുന്നു. ഇതിൻറെ ഭാഗമായി ആയി 559 സംഭരണ കേന്ദ്രങ്ങൾ തുറക്കും. സഹകരണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിളകൾ വിവിധ ഏജൻസികൾ മുഖേന സംഭരിക്കാനാണ് തീരുമാനം. ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് ഒരു വിപണിയെങ്കിലും ഉണ്ടാകും.
രജിസ്ട്രേഷനായി ഒരു പോർട്ടൽ നിലവിലുണ്ട്.www.aims.kerala.govt.in
കർഷകരുടെ രജിസ്ട്രേഷൻ , പ്രദേശ വും ഉൽപാദനവും നിർണയിക്കൽ, തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം. പ്രാദേശിക ഉൽപ്പന്നം ആണെന്നും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
ഇതിനുവേണ്ടി മൊബൈൽ ആപ്പായ ഐ ഐ എം എസ് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഒരു കർഷകന് 15 ഏക്കറിന് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഉൽപ്പാദനക്ഷമതയും ഉൽപ്പാദനചെലവിന്റ 20% കൂട്ടിയാണ് തറവില നിശ്ചയിക്കുന്നത്. കമ്പോളത്തിൽ ഇതിനു താഴെ വില വരുമ്പോഴാണ് കർഷകന് ആനുകൂല്യം ലഭിക്കുക. ഇത് സംഭരണ ഏജൻസിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നൽകുന്നത്. സംഭരിച്ച് ഉൽപ്പന്നങ്ങൾ പിന്നീട് പ്രത്യേക ബ്രാൻഡിൽ വിൽക്കും.
മരച്ചീനി 12, നേന്ത്രൻ 30, കൈതച്ചക്ക 15, കുമ്പളം 9, വെള്ളരി 8 , പാവൽ 30, പടവലം 16, വള്ളിപ്പയർ 34, തക്കാളി 8, വെണ്ട 20, കാബേജ് 11, കാരറ്റ് 21, ഉരുളക്കിഴങ്ങ് 20, ബീൻസ് 28, ബീറ്റ്റൂട്ട് 21, വെളുത്തുള്ളി 139 എന്നിങ്ങനെയാണ് ആണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം
കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്