1. 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ, കർഷകർക്ക് പ്രതിവർഷം 15,000 രൂപ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തെലങ്കാനയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗ്ദാന പെരുമഴയുമായി കോൺഗ്രസ്. മഹാലക്ഷ്മി, ഋതു ഭരോസ, ഗൃഹ ജ്യോതി, ഇന്ദിരാമ്മ ഇൻഡലു, യുവ വികാസം, ചെയുത എന്നിങ്ങനെയാണ് പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി ജനങ്ങൾക്ക് മുന്നിൽ പദ്ധതികൾ അവതരിപ്പിച്ചത്. പ്രതിമാസം സ്ത്രീകൾക്ക് 2,500 രൂപ, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ, ആർടിസി ബസുകളിൽ സത്രീകൾക്ക് സൗജന്യ യാത്ര എന്നിങ്ങനെയാണ് മഹാലക്ഷ്മി പദ്ധതിയുടെ ലക്ഷ്യങ്ങൾ. കർഷകർക്കും പാട്ട കർഷകർക്കും പ്രതിവർഷം 15,000 രൂപ, കാർഷിക തൊഴിലാളികൾക്ക് 12,000 രൂപ, നെൽ കർഷകർക്ക് 500 രൂപ ബോണസ് തുടങ്ങിയവയാണ് ഋതു ഭറോസ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചത്. കൂടാതെ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, 4000 രൂപ പ്രതിമാസ പെൻഷൻ എന്നിങ്ങനെയാണ് വാഗ്ദാനങ്ങൾ നീളുന്നത്.
2. എറണാകുളം ജില്ലയിലെ കൃഷി ഭവനുകളില്‍, 'ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന്‍ 'പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 27 ആണ്. മാസം 5000 രൂപ ഹോണറേറിയം ലഭിക്കും. വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍ )/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ ഓര്‍ഗാനിക് ഫാര്‍മിങ്ങ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഫോണ്‍ : 0484 2422224.
കൂടുതൽ വാർത്തകൾ: കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ..കൂടുതൽ കൃഷി വാർത്തകൾ അറിയാം
3. കേരളാ വെറ്ററിനറി സര്‍വ്വകലാശാലയുടെ വാക്‌സിന് കേന്ദ്രസർക്കാർ പേറ്റന്റ്. താറാവുകളെ ബാധിക്കുന്ന റൈമെറെല്ലോസിസ് എന്ന ബാക്ടീരിയല്‍ രോഗത്തിനെതിരെയാണ് സര്‍വ്വകലാശാല വാക്സിൻ വികസിപ്പിച്ചത്. റൈമെറെല്ല അനാറ്റിപെസ്റ്റിഫര്‍ എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം. രോഗം ബാധിച്ച താറാവുകള്‍ക്ക് മയക്കം സംഭവിക്കുകയും, കഴുത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ചത്തുപോകുകയും ചെയ്യുന്നു. വാക്‌സിന്‍ സംബന്ധിച്ച സാങ്കേതിക വിദ്യയുടെ കൈമാറ്റം നടന്നാലുടന്‍ കര്‍ഷകരിലേക്ക് വ്യാപകമായി വാക്സിൻ എത്തിക്കാൻ കഴിയുമെന്ന് സർവകലാശാല അറിയിച്ചു.
Share your comments